രഞ്ജിനി ഹരിദാസ്

 
Entertainment

"കല്യാണമില്ല, കുട്ടികളില്ല, കാമുകനുമില്ല എന്നിട്ടും വേദന"; വിഷമ‌മുണ്ടെന്ന് രഞ്ജിനി ഹരിദാസ്

ഇപ്പോൾ അമ്മയോട് ക്ഷമ ചോദിക്കുന്നു എന്നും രഞ്ജിനി വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Entertainment Desk

നാൽപ്പതുകളിൽ താനനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്. കഴിഞ്ഞ കുറച്ചു നാളുകളായി തോളുകൾ അനക്കാൻ പറ്റാത്ത വേദനയാണ്. ഉറങ്ങാനാകുന്നില്ല. 43 വർഷത്തിൽ ആദ്യമായാണ് ഇങ്ങനൊരവസ്ഥ. ആറു മാസങ്ങൾക്കിടെ തോളുകൾക്ക് വേദന തുടങ്ങി. ശരീരത്തിൽ അങ്ങിങ്ങായി വേദനയുണ്ട്. മനസ് ശരീരത്തേക്കാൾ മെച്ചമാണ്. കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അപ്പോഴാണ് ഞാൻ ചിന്തിക്കുന്നത്. അമ്മ ഭയങ്കര വേദനയാണെന്ന് പറയുമ്പോൾ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ ചോദിക്കുന്നു എന്നും രഞ്ജിനി വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വന്ന കാലഘട്ടമാണിത്. ഒന്നും എന്‍റെ കൺട്രോളിൽ അല്ലെന്ന് തോന്നിത്തുടങ്ങി. ഒന്നിലും തൃപ്തിയില്ല, വ്യക്തതയില്ല, ജോലിയിൽ ത്രിൽ ഇല്ല. ഇടയ്ക്ക് വാട്ടർ ഫാസ്റ്റ് പോലുള്ള വ ചെയ്തു നോക്കി. അതു കാരണം കുറച്ചു കാലത്തേക്ക് എനർജി കിട്ടി. കൃത്യമായ ഉറക്കവും ഭക്ഷണവുമുണ്ട്.

വർക് ഔട്ടും ചെയ്യുന്നുണ്ട്. എന്നിട്ടും വേദനകളാണ്. ഡോക്റ്റർമാർ പറയുന്നത് ചെയ്തിട്ടും വേദന മാറുന്നില്ല. അതാണ് വലിയ ആശങ്ക. പെരിമെനോപോസ് കാരണമുള്ള ഈ ബുദ്ധിമുട്ടുകൾ എനിക്ക് ഇഷ്ടമാകുന്നില്ല. കല്യാണമില്ല, കുട്ടികളില്ല, ഇപ്പോൾ കാമുകനുമില്ല. ടെക്നിക്കലി സ്ട്രെസ് ഇല്ല, എങ്കിലും ശാരീരികമായി സ്ട്രെസ് ഉണ്ടാകുന്നു. അതിൽ ദേഷ്യവും വിഷമവും ഉണ്ടെന്നും രഞ്ജിനി പറയുന്നു.

പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം; ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്ന വരെ ജന്തർ മന്ദർ വിടില്ലെന്ന് സിജെപി

ഒഡീശയിൽ 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

നീറ്റ് ക്രമക്കേട്: വിദ‍്യാർഥികളെ പിന്തുണച്ചുകൊണ്ട് നിശബ്ദ പ്രതിഷേധം നടത്തി അണ്ണാ ഹസാരെ

മദ‍്യക്കുപ്പികൾ കൈവശം വച്ചതിന് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ 26 കാരൻ മരിച്ചു; പൊലീസിനെതിരേ നടപടി വേണമെന്ന് ആവശ‍്യം

ഹണിമൂൺ കൊലപാതകം; സോനം രഘുവൻഷിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, കീഴടങ്ങാൻ രണ്ടാഴ്ച