.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രൺവീർ സിങ് |ഋഷഭ് ഷെട്ടി

 
Entertainment

കാന്താരയിൽ ഋഷഭിന്‍റെ 'സ്ത്രീ പ്രേതം' കലക്കിയെന്ന് രൺവീർ; സാമാന്യ ബോധമില്ലേയെന്ന് നെറ്റിസൺസ്

ഒരു ജനതയുടെ ദൈവത്തെ പ്രേതമെന്ന് വിളിച്ചത് വളരെ അനാദരവാണെന്ന് വിമർശനം ഉയരുന്നു

Namitha Mohanan

കാന്താരയെയും ഋഷഭ് ഷെട്ടിയെയും കുറിച്ചുള്ള രൺവീർ കപൂറിന്‍റെ പരാമർശം വിവാദത്തിൽ. ചിത്രത്തെയും ഋഷഭ് ഷെട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച രൺവീർ സിങ് ചിത്രത്തിന്‍റെ അവസാന ഭാഗത്തെ ഋഷഭിന്‍റെ അഭിനയം അനുകരിച്ചു. വോദിയിലാകെ ചിരി പടർത്തിയെങ്കിലും സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ രൺവീറിന്‍റെ പ്രസംഗം നെറ്റിസൺസിന്‍റെ ഇടയിൽ വലിയ വിമർശനങ്ങൾക്ക് വഴി വച്ചു.

വെള്ളിയാഴ്ച (നവംബർ 28) ഗോവയിൽ നടന്ന IFFI 2025 ന്‍റെ സമാപന ചടങ്ങിൽ വച്ചായിരുന്നു സംഭവം. കാന്താര ചാപ്റ്റർ 1 ലെ ഋഷഭിന്‍റെ പ്രകടനത്തെ രൺവീർ പ്രശംസിച്ചു. എന്നാൽ റിഷഭിന്‍റെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനൊപ്പം അനുകരിച്ചതും ദൈവത്തെ 'സ്ത്രീ പ്രേതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.

"ഞാൻ കാന്താര 1 തിയേറ്ററിൽ പോയി കണ്ടു, ഋഷഭ്, അതൊരു മികച്ച പ്രകടനമായിരുന്നു, പ്രത്യേകിച്ച് സ്ത്രീ പ്രേതം (ചാമുണ്ഡി ദൈവം) നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ, ആ ഷോട്ട് അതിശയകരമായിരുന്നു."- എന്നാണ് രൺവീർ പറഞ്ഞത്.

വിവേകമില്ലായ്മ, സാംസ്കാരിക അറിവില്ലായ്മ, അനാദരവ് എന്നിങ്ങനെ പ്രതികരിച്ച് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്‍റുമായി എത്തിയത്. എന്ത് പറയണം, പറയരുത് എന്നതിനെക്കുറിച്ച് അടിസ്ഥാനപരമായ ധാരണയില്ലാത്തത് എന്തുകൊണ്ടാണെന്ന് ചിലർ ചോദിക്കുന്നു. മറ്റു ചിലർ ദക്ഷിണേന്ത്യൻ ജനതയുടെ ദേവതയെ ഒരു സ്ത്രീ പ്രേതം എന്ന് പരാമർശിക്കുന്നത് അങ്ങേയറ്റം അനാദരവാണെന്ന് പ്രതികരിച്ചു." മറ്റൊരാൾ പറഞ്ഞു, "ഇത് ദൈവങ്ങളോടുള്ള തികഞ്ഞ അനാദരവാണ്, എന്തൊരു അറിവില്ലാത്തതും അനാദരവുള്ളതുമായ മനുഷ്യൻ, അദ്ദേഹത്തിന്‍റെ ഭാര്യ ദൈവ പാരമ്പര്യത്തിന്‍റെ അതേ ഭൂമിശാസ്ത്രപരമായ പ്രദേശത്തു നിന്നുള്ള ആളാണ്, അതിനാൽ കുറഞ്ഞത് കുറച്ച് ബഹുമാനം കാണിക്കാമായിരുന്നു എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങളും വിമർശനങ്ങളും.

കളത്തിലേക്ക് പിണറായി, റിയാസ്, ശൈലജ, ശ്യാമള

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

"ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, 26-ാം ദിവസം ദുര്‍ഭരണം അവസാനിക്കും": കെ.സി. വേണുഗോപാല്‍

സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി, നടപടി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം

സീറ്റുകൾ വച്ചുമാറില്ല, പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും തന്നെ