രശ്മിക മന്ദാന

 
Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന

"അന്നപൂർണ എന്ന പേരിട്ടിരിക്കുന്ന പദ്ധതി വഴി ഒരു വർഷത്തേക്ക് 400 കുടുംബങ്ങൾക്ക് പലചരക്ക് സാധനങ്ങൾ നൽകും"

Namitha Mohanan

ഒരു വർഷത്തേക്ക് 400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന. ഈ കുടുംബങ്ങൾക്ക് നടി ഒരു വർഷത്തേക്കുള്ള പലചരക്ക് സാധനങ്ങൾ നൽകും. മൂന്ന് മാസങ്ങളുടെ ഇടവേളകളിൽ 4 ഘട്ടമായാണ് സാധനങ്ങൾ ഇവരുടെ വീട്ടിലെത്തിക്കുക. പ്രൊജക്റ്റ് അന്നപൂർണ എന്ന പേരാണ് ഇത് നടപ്പാക്കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന 'രണബാലി'യിലെ ജയമ്മ എന്ന കഥാപാത്രത്തിന് തന്റെ യഥാർഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്ന് രശ്മിക പറഞ്ഞു. അതിലെ കഥാപാത്രവും മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യുന്ന ആളാണ്. സാധാരണയായി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ രഹസ്യമായി സൂക്ഷിക്കാറുണ്ട്. എന്നാൽ തന്‍റെ ഈ പ്രവർത്തി മറ്റുള്ളവർക്ക് പ്രചോദനമാവുമെങ്കിലോ എന്ന ചിന്തയാണ് ഇത് പരസ്യപ്പെടുത്താനുള്ള കാരണമെന്ന് നടി പ്രതികരിച്ചു.

പലചരക്ക് സാധനങ്ങളുടെ പട്ടിക താരം പങ്കുവച്ചിട്ടുണ്ട്. ചെറിയൊരു കരുണ്യപ്രവർത്തിക്ക് പോലും ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കും. തങ്ങളാൽ ക‍ഴിയുന്ന സഹായങ്ങൾ എല്ലാവരും മറ്റുള്ളവർക്ക് നൽകണമെന്നും നടി പറഞ്ഞു.