രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും

 
Entertainment

"പിടിക്കപ്പെടാന്‍ ഇത് ഒളിച്ചുകളിയല്ല"; പ്രണയത്തെക്കുറിച്ച് എന്തിന് എല്ലാവരോടും പറയണമെന്ന് വിജയ് ദേവരകൊണ്ട

പുതിയ ചിത്രം രണബാലിയുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്

Namitha Mohanan

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ അടുത്ത കാലത്താണ് ഇരുവരും വിവാഹിതരായത്. പലപ്പോഴും ഊഹാപോഹങ്ങൾ പുറത്തു വന്നെങ്കിലും ഇരുവരുടെ‍യും വിവാഹത്തോടെയാണ് പ്രണയം പരസ്യമായത്.

ഇപ്പോഴിതാ ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്താത്തതിന്‍റെ കാരണം പറയുകയാണ്. പുതിയ ചിത്രം രണബാലിയുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

"കഴിഞ്ഞ 8 വർഷമായി എനിക്ക് രശ്മികയെ അറിയാം. ആദ്യം സഹതാരമായിരുന്നു. പിന്നീട് സുഹൃത്തായി. പതിയെ ഞങ്ങൾ റിലേഷൻഷിപ്പിലായി. അതിന് ശേഷം എന്‍റെ ഭാര്യയായി. പിടിക്കപ്പെടാന്‍ ഇത് ഒളിച്ചുകളിയായിരുന്നില്ല. എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയില്ല. എന്‍റെ ജീവിതം എന്‍റേതാണ്. എന്തിന് മറ്റുള്ളവരോട് പറയണം'' എന്നാണ് വിജയ് ദേവരക്കാണ്ട പ്രതികരിച്ചത്.

''ഞങ്ങളുടെ ബന്ധം എന്റര്‍ടെയ്ന്‍മെന്റിനുള്ളതായിരുന്നില്ല. ഞങ്ങളുടെ ബന്ധം ഞങ്ങളുടേതാണ്. ഞങ്ങള്‍ക്ക് സംരക്ഷിച്ച് നിര്‍ത്തേണ്ട കാര്യങ്ങളെക്കുറിച്ച് പുറമേയുള്ളവരോട് പറയേണ്ടതില്ല'' എന്നായിരുന്നു രശ്മികയുടെ വെളിപ്പെടുത്തൽ.