രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം

 
Entertainment

മുഖ്യമന്ത്രി വിജയ്‌യെ കാണാൻ 65,000 രൂപയുടെ സാരിയണിഞ്ഞ് രശ്മിക മന്ദാന

ഇൻഡിഗോ നിറത്തിലുള്ള സിൽക്ക് സാരിയാണ് രശ്മിക കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തത്

Sarath Nath MS

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ കാണാനെത്തിയ നടി രശ്മിക മന്ദാനയുടെ വസ്ത്രധാരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 65,000 രൂപയോളം വിലവരുന്ന സിൽക്ക് സാരിയണിഞ്ഞാണ് രശ്മിക മുഖ്യമന്ത്രി വിജയ്‌യുമാ‍യി കൂടിക്കാഴ്ച നടത്തിയത്.

നടനും ഭർത്താവുമായ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമാണ് രശ്മിക ചെന്നൈയിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം 'രണബാലി'യുടെ റിലീസിന് മുന്നോടിയായുള്ള സന്ദർശനത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ഇൻഡിഗോ നിറത്തിലുള്ള സിൽക്ക് സാരിയാണ് രശ്മിക കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തത്. സ്വർണനിറത്തിലുള്ള എംബ്രോയ്ഡറി ബോർഡറും പൂക്കളുടെയും ഇലകളുടെയും സൂക്ഷ്മമായ ഡിസൈനുകളും സാരിയുടെ പ്രത്യേകതയാണ്. 64,800 രൂപയാണ് സാരിയുടെ വില. പ്രമുഖ ആഡംബര ഡിസൈനർ ബ്രാൻഡായ റോ മാംഗോയുടേതാണ് സാരി.

അധികം ആഭരണങ്ങളോ മേക്കപ്പോ ഇല്ലാതെ ലളിതമായ ശൈലിയിലാണ് രശ്മിക എത്തിയത്. തുറന്നിട്ട നീണ്ട മുടി, കഴുത്തിലെ നേർത്ത നെക്ലേസ്, നെറ്റിയിലെ ചെറിയ പൊട്ട് എന്നിവ മാത്രമായാണ് രശ്മിക ഒരുങ്ങിയത്.

മുഖ്യമന്ത്രി വിജയ്‌യെ കണ്ടതിലുള്ള സന്തോഷം രശ്മിക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഏറെക്കാലമായി ആരാധിക്കുന്ന വിജ‍യ്‌ക്കൊപ്പം സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതും ഇപ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും സന്തോഷകരമാണെന്ന് രശ്മിക കുറിച്ചു. അദ്ദേഹത്തിന്‍റെ യാത്ര അവിശ്വസനീയമാണെന്നും താരം അഭിപ്രായപ്പെട്ടു.

രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്ത 'രണബാലി' ഒക്റ്റോബർ 16ന് തിയെറ്ററുകളിലെത്തും. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിലാണ് താരങ്ങൾ.