രശ്മിക മന്ദാന

 
Entertainment

കൊച്ചിയിൽ ഒരുപാട് പഴംപൊരി കഴിച്ച് രശ്മിക; ഇതു തൃശൂരെന്ന് ആരാധകർ

മൈസ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് താരം കൊച്ചിയിൽ എത്തിയിരിക്കുന്നത്.

നീതു ചന്ദ്രൻ

തെന്നിന്ത്യൻ നായിക രശ്മിക മന്ദാന കൊച്ചിയിൽ. മൈസ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് താരം കൊച്ചിയിൽ എത്തിയിരിക്കുന്നത്. കൊച്ചിയിലെ ദിവസങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചിട്ടുണ്ട്. നിറയെ കാടും വെള്ളച്ചാട്ടങ്ങളും ഷഡ്പദങ്ങളും ട്രെക്കിങ്ങും കുറച്ചു വർക് ഔട്ടും മഴയുമെല്ലാമായി കൊച്ചിയിൽ.

കാൽമുട്ടിലും കണങ്കാലിലും ടേപ്പുകൾ ഒട്ടിച്ചു കൊണ്ടുള്ള ആക്ഷൻ പഠനം, ഉയരത്തോടുള്ള ഭയത്തെ നേരിട്ട്, എല്ലാം നന്നായി പോകുമെന്ന് പ്രതീക്ഷിച്ച്, ഒരുപാട് ഉറങ്ങാതിരിക്കാൻ വേണ്ടി വലിയ ശബ്ദത്തിൽ അലാം വച്ച് കുറച്ചു പഴം പൊരി, അല്ലം കുറേ പഴം പൊരി കഴിച്ച്. എന്നാണ് രശ്മിക കുറിച്ചിരിക്കുന്നത്.

കൊച്ചിയിലും തൃശൂരിലുമായാണ് സിനിമയുടെ ഷൂട്ടിങ്. തൃശൂരിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കു വച്ചിട്ടുണ്ട്. പക്ഷേ, കൊച്ചിയിൽ എന്ന പേരിൽ താരം പങ്കു വച്ചിരിക്കുന്നത് തൃശൂർ ജില്ലയിലെ അതിരപ്പിള്ളിയിൽനിന്നുള്ള ചിത്രങ്ങളാണെന്ന് ആരാധകർ കമന്‍റ് ചെയ്തിട്ടുണ്ട്.

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

ക്യാനഡയ്ക്ക് യൂറോപ്യൻ യൂണിയന്‍റെ അംഗത്വം; നിർണായക നീക്കവുമായി ഉർസുല വോൺ ഡെർ ലെയൻ

വരുൺ ചക്രവർത്തി ഏഷ‍്യൻ ഗെയിംസ് കളിക്കില്ല; പകരം ഡൽഹി ക‍്യാപ്പിറ്റൽസ് താരത്തെ ഇന്ത‍്യൻ ടീമിലുൾപ്പെടുത്തി

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുമായി കൂട്ടിയിടിച്ച് പാക് നാവികസേന കപ്പൽ

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല, മറ്റൊരിടത്തേക്ക് മാറ്റണം; വി.ഡി. സതീശൻ