രശ്മിക മന്ദാന

 
Entertainment

ഇടുപ്പിൽ പരുക്കേറ്റ് രശ്മിക; ആറ് ആഴ്ച വിശ്രമം

സാധാരണയായി പ്രൊഫഷണൽ കായികതാരങ്ങളിൽ കാണാറുള്ള വിധത്തിലുള്ള പരുക്കാണ് രശ്മികയ്ക്ക് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്റ്റർമാർ പറയുന്നു.

Entertainment Desk

നടി രശ്മിക മന്ദാനയ്ക്ക് സിനിമാ ഷൂട്ടിങ്ങിനിടെ പരുക്ക്. ഏറെ ശാരീരികാധ്വാനത്തോടു കൂടിയ നൃത്തവും സ്റ്റണ്ട് രംഗങ്ങളും ചെയ്യുന്നതിനിടെ നടിയുടെ ഇടുപ്പിലാണ് പരുക്കേറ്റത്. രശ്മികയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. പരുക്ക് പൂർണമായും ഭേദമാകാൻ ആറ് ആഴ്ചയിലെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്.

സാധാരണയായി പ്രൊഫഷണൽ കായികതാരങ്ങളിൽ കാണാറുള്ള വിധത്തിലുള്ള പരുക്കാണ് രശ്മികയ്ക്ക് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്റ്റർമാർ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് നടി ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ബിഗ് ബജറ്റ് ചിത്രമായ റാണബാലി, മൈസാ എന്നീ സിനിമകളിലാണ് രശ്മിക അഭിനയിച്ചു കൊണ്ടിരുന്നത്. ഏതു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റതെന്ന് വ്യക്തമല്ല.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു