രഞ്ജിത്തിന്‍റെ ലോ ആൻഡ് ഓർഡർ ട്രെയിലർ

 
Entertainment

കാരിക്കാമുറി ഷൺമുഖന്‍റെ രണ്ടാം വരവ്, കാമിയോ റോളിൽ മമ്മൂട്ടി; രഞ്ജിത്തിന്‍റെ ലോ ആൻഡ് ഓർഡർ ട്രെയിലർ

ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. പ്രകാശ് വർമ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ട്രെയിലറിൽ മമ്മൂട്ടിയുടെ മുഖം കാണിക്കുന്നില്ലെങ്കിലും കറുത്ത ഷർട്ടും മുണ്ടും ധരിച്ച് കൈയിൽ തോക്കുമായി നടന്നുനീങ്ങുന്ന കാരിക്കാമുറി ഷൺമുഖനെ കാണാനാവും.

സത്യം സിനിമാസ്, മഹാ സുബൈർ മൂവിക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി. , മഹാ സുബൈർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഉദയ് കൃഷ്ണയുടേതാണു തിരക്കഥ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോ ഗ്രാഫേഴ്സ് ആയ, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിലെ ചിത്രത്തിലെ ആക്ഷൻ ഒരുക്കിയിരിക്കുന്നത്.

പ്രകാശ് വർമ്മയും അഭിരാമിയും, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്‍റണി, ഭീമൻരഘു, നന്ദു. ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻ, ഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം- ബിജിപാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - റോഷൻ എൻ. ജി.കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി . സൗണ്ട് ഡിസൈൻ - കിഷൻ സപ്താ .

ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ . - വി ബോസ് . ഡിസൈൻ - ആൻ്റെണി സ്റ്റീഫൻ . കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി. പി.ആർ. ഓ - വാഴൂർ ജോസ് . പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ് . പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ . സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

നവ്ദീപ് സൈനിയുടെ ബൗൺസറിൽ ഇഷാൻ കിഷന് പരുക്ക്; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത‍്യയ്ക്ക് തിരിച്ചടി