രേണു സുധി

 
Entertainment

രേണു സുധി ഗുരുതരാവസ്ഥയിൽ, ഇനിയൊരു കീമോ താങ്ങില്ല; പ്രാർഥിക്കണമെന്ന് ശാരിക|Video

ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു രേണു സുധി.

Entertainment Desk

പ്രമുഖ ഇൻഫ്ലുവൻസറും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ഗുരുതരാവസ്ഥയിലാണെന്ന് വെളിപ്പെടുത്തി ഇൻഫ്ലുവൻസറും അവതാരകയുമായ ശാരിക കെ.ബി. ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച വിഡിയോയിലൂടെയാണ് ശാരിക ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു രേണു സുധി. അസുഖം കൂടിയതിനെത്തുടർന്ന് രേണുവിനെ കോട്ടയം മെഡിക്കൽ കോളെജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇനിയൊരു കീമോ രേണു താങ്ങില്ലെന്ന് ഡോക്റ്റർമാർ അറിയിച്ചുവെന്നുമാണ് ശാരിക പറയുന്നത്.

രേണുവിന്‍റെ അവസ്ഥ വളരെ മോശമാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് വളരെ കുറഞ്ഞതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലു കീമോകൾ ചെയ്തപ്പോഴും പത്തു ദിവസം വിശ്രമിച്ചതിനു ശേഷം രേണു വിഡിയോകൾ ചെയ്തിരുന്നു. പക്ഷേ അഞ്ചാത്തെ കീമോ കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായി. പച്ചവെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ആഹാരം കഴിക്കാൻ പറ്റാതെ വന്നതോടെ പിക്ക് ലൈൻ ഇട്ടു. ഭക്ഷണം കഴിക്കാതിരിക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ശരീരത്തിൽ എന്തോ ഘടിപ്പിച്ചിട്ടുണ്ട്.

ഇനിയൊരു കീമോ താങ്ങാൻ രേണുവിന്‍റെ ശരീരത്തിന് ശേഷിയില്ല. അങ്ങനെയൊരു റിസ്ക് എടുക്കാൻ ആശുപത്രി തയാറല്ല. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രേണുവിന്‍റെ ചേച്ചി. രേണുവിനെ ഇഷ്ടപ്പെടുന്നവ‌ർ അവൾക്കു വേണ്ടി പ്രാർഥിക്കണമെന്നും ശാരിക വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രമുഖർക്കും എസ്ഐആർ നോട്ടീസ്; പട്ടികയിൽ എൽ.കെ. അദ്വാനി, വിദേശകാര്യമന്ത്രി ജയശങ്കർ, തെരഞ്ഞെടുപ്പ് കമ്മിഷണർ സന്ധു തുടങ്ങിയവർ

മക്കളുടെ പേരിടൽ ചടങ്ങിനായി ആറ് മണിക്കൂർ പരോളിൽ വീട്ടിലെത്തി ഗൂണ്ടാ നേതാവ്; വാദ്യഘോഷത്തോടെ സ്വീകരിച്ച് നാട്ടുകാർ

"നിരാശ തോന്നിയിരുന്നു, പക്ഷേ ഹാപ്പിയാണ്"; ഏഷ്യൻ ഗെയിംസിൽ തിളങ്ങി കോഴിക്കോട്ടുകാരി

റോൾസ് റോയ്സിൽ എത്തിയതിന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയ്ക്കെതിരേ ട്രോൾ വർഷം; പിന്തുണയുമായി കങ്കണ റണാവത്ത്

'നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം'; എസ്എഫ്ഐ പോസ്റ്ററിനെതിരേ പരാതി നൽകി കെഎസ്‌യു