"എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നത്, സമ്മർദ്ദം താങ്ങാനാവുന്നില്ല, ആത്മഹത്യ ചെയ്തേക്കും"; പൊട്ടിക്കരഞ്ഞ് രേണു സുധി

 
Entertainment

"എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നത്, സമ്മർദ്ദം താങ്ങാനാവുന്നില്ല, ആത്മഹത്യ ചെയ്തേക്കും"; പൊട്ടിക്കരഞ്ഞ് രേണു സുധി

കിച്ചുവിന്‍റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ രേണു സുധിക്കെതിരേ സൈബറാക്രമണം രൂക്ഷമാവുകയാണ്

Manju Soman

ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധികൾ വെളിപ്പെടുത്തിക്കൊണ്ടുള്ള കിച്ചു സുധിയുടെ വിഡിയോ വലിയ ചർച്ചയായിരുന്നു. പിന്നാലെ താൻ കടുത്ത സൈബർ ആക്രമണത്തിന് ഇരയാവുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് രേണു സുധി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ലെന്നും താൻ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്‍റുകൾ വരുന്നത് എന്നുമാണ് രേണു വിഡിയോയിൽ പറയുന്നത്. കേൾ‌ക്കാവുന്നതിന്‍റെ അപ്പുറം കേട്ടു. സമ്മർദ്ദം താങ്ങാനാവാതെ താൻ ആത്മഹത്യ ചെയ്തേക്കുമെന്ന് രേണു സുധി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രേണു വിഡിയോ പോസ്റ്റ് ചെയ്തത്.

“ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് രേണു സുധി എന്ന കണ്ടന്‍റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വിഡിയോ കാണാന്‍ ഫേസ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്‍റ് ബോക്സ് തുറന്നുകഴിഞ്ഞാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്‍റുകള്‍ മുഴുവന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടന്‍റ് ആണ് രേണു സുധി."

"ഈ വിഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാന്‍ ആളുകള്‍ കാണും ഇഷ്ടം പോലെ. അവള്‍ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി, അവള്‍ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി! ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യാം. കാരണം കേള്‍ക്കാവുന്നതിന്‍റെ അപ്പുറം ഞാന്‍ കേട്ടു. ചില കാര്യങ്ങള്‍ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങള്‍ എന്നെ പിടിച്ചുവയ്ക്കുകയാണ് ആത്മഹത്യ ചെയ്യാതിരിക്കാന്‍ വേണ്ടി. പക്ഷേ ഈ സ്ട്രെസ് താങ്ങാനാവാതെ ചിലപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല.’’- രേണു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കിച്ചു സുധി ചെറുപ്പം മുതലുള്ള തന്‍റെ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ബാല്യകാലം മുതൽ നേരിട്ട അവഗണനകളെയും ഒറ്റപ്പെടലിനെയും കുറിച്ച് വികാരാധീനനായായാണ് കിച്ചു സംസാരിച്ചത്. വിവാഹത്തിന് മുൻപ് രേണു അമ്മയ്ക്ക് തന്നോട് സ്നേഹമായിരുന്നെന്നും പിന്നീട് താൻ ഒറ്റപ്പെട്ടു പോയി എന്നുമാണ് കിച്ചു പറയുന്നത്. അച്ഛൻ മരിച്ച ദിവസത്തേക്കുറിച്ചും അതിനു ശേഷമുണ്ടായ കാര്യങ്ങളുമെല്ലാം കിച്ചു തുറന്നു പറഞ്ഞു. അതോടെ രേണു സുധിക്കെതിരേ വിമർശനം രൂക്ഷമാവുകയായിരുന്നു.

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി

എതിർ ടീമിലെ കളിക്കാരന്‍റെ കഴുത്തിൽ അടിച്ചു; മെസിക്ക് പിഴ|Video

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ