രേണു സുധി

 
Entertainment

"അതിജീവനത്തിന്റെയും പ്രത്യാശയുടെയും മനോഹരമായ ഓർമപ്പെടുത്തൽ"; കീമോയ്ക്കിടെ ഓണം ഫോട്ടോ ഷൂട്ടുമായി രേണു സുധി

ആതിര ജോയ് ആണ് രേണുവിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്

Namitha Mohanan

ഏത് പ്രതിസന്ധി ഘട്ടത്തെയും പുഞ്ചിരിയോടെ നേരിടാമെന്ന ആത്മവിശ്വാസം പകരുകയാണ് രേണു സുധി. ഓണക്കാലത്ത് ഫോട്ടോഷൂട്ടുകൾ വൈറൽ ആകാറുണ്ടെങ്കിലും രേണു സുധിയുടെ ഫോട്ടോഷൂട്ട് ആണ് ഇത്തവണത്തെ വൈറൽ.

കേരളാസാരിയിൽ നിറഞ്ഞ ചിരിയോടെയാണ് രേണുവിന്റെ ചിത്രങ്ങൾ. ചികിത്സയുടെ ഭാഗമായി മുടി നഷ്ടമായിട്ടുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോെടയാണ് രേണു ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. മിനിമൽ മേക്കപ്പിലാണ് രേണു എത്തിയിരിക്കുന്നത്.

"പ്രതിസന്ധികളിൽ തളരാതെ, ആത്മവിശ്വാസത്തിന്റെ ചിരിയുമായി മുന്നേറുന്ന രേണു ഈ ഓണം അതിജീവനത്തിന്റെയും പ്രത്യാശയുടെയും മനോഹരമായ ഓർമ്മപ്പെടുത്തലാണ്.ഹൃദയം നിറഞ്ഞ ഓണാശംസകൾ."– എന്ന കുറിപ്പോടെയാണ് രേണു ചിത്രങ്ങൾ പങ്കുവച്ചത്. ആതിര ജോയ് ആണ് രേണുവിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്.

രേണുവിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധിപേരാണ് കമന്റ്റുമായി എത്തിയിരിക്കുന്നത്. ‘‘എന്തൊക്കെ ഇവരെ കുറ്റം പറഞ്ഞാലും നമുക്കൊന്നും ഇതുപോലെ ഉള്ള സിറ്റുവേഷൻ ഇത്ര ചിരിയോടെ കടന്നുപോവാൻ സാധിക്കില്ലെന്നാണ് കമൻറ്റുകൾ.

ബിജെപി വിട്ട നടൻ ദേവൻ ഇനി വിജയ്ക്കൊപ്പം; ടിവികെയുടെ കേരള അധ‍്യക്ഷനായേക്കും

എൻസിപി എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ മകൾ മരിച്ച നിലയിൽ

പീഡന കേസ് ഒതുക്കാൻ 5 കോടി ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ; ഭഗവന്ത് മന്നിന്‍റെ രാജിക്കായി ബിജെപിയും

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമെന്ന് ട്രംപ്; ഭൂപടം വീണ്ടും പങ്കുവച്ചു

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; 2 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു