രേണു സുധി

 
Entertainment

'ആണില്ലാതെ പെണ്ണ് ഗർഭിണിയാവില്ലല്ലോ, ആ 22 കാരനെ കൊണ്ടു വാ'; അബോർഷൻ വിവാദത്തിൽ പ്രതികരണവുമായി രേണു സുധി

സോഷ‍്യൽ മീഡിയയിലൂടെയായിരുന്നു രേണുവിന്‍റെ പ്രതികരണം

Aswin AM

അബോർഷൻ നടത്തിയെന്ന തരത്തിൽ സോഷ‍്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയ്ക്കെതിരേ പ്രതികരണവുമായി അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര‍്യ രേണു സുധി.

ഹനാൻ തന്‍റെ സുഹൃത്തായിരുന്നുവെന്നും എന്തുകൊണ്ടാണ് തന്നെ പറ്റി ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രേണു പറഞ്ഞു. സോഷ‍്യൽ മീഡിയയിലൂടെയായിരുന്നു രേണുവിന്‍റെ പ്രതികരണം.

'ഹനാൻ പറഞ്ഞ കഥകൾ വീണ്ടും വോയ്സായി കുത്തിപ്പൊക്കുന്നുണ്ട്. പലരും അത് ഷെയർ ചെയ്യുന്നുണ്ട്. പലരും ആസ്വദിക്കുന്നുണ്ട്. നിനക്കൊക്കെ എന്തിന്‍റെ കേടാണ്. നാണമാകുന്നില്ലെ പിന്നെയും കുത്തിപ്പൊക്കാനും എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കാനും. എന്തായാലും ദിവ‍്യമായി ഉണ്ടാകില്ലല്ലോ. അതിന്‍റെ ഉത്തരവാദിയെ നിങ്ങൾ കൊണ്ട് വാ കൊണ്ടു വന്നിട്ട് ബാക്കി കാര‍്യം ചെയ്യ്. ഹനാൻ പറയുന്നത് 22 കാരനാണെന്നാണ്. എങ്കിൽ അവനെ കൊണ്ടു വരട്ടെ. ആണില്ലാതെ പെണ്ണ് ഗർഭിണിയാവില്ലല്ലോ. പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. കാരണം ഹനാൻ എന്‍റെ സുഹൃത്തായിരുന്നു. പുള്ളിക്കാരി എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞതെന്ന് അറിയില്ല. ഞാൻ എവിടെയും അവർക്കെതിരേ പറഞ്ഞിട്ടില്ല'. രേണു സുധി പറഞ്ഞു.

സുധി ചേട്ടനുള്ളപ്പോൾ വേറൊരാളുടെ ഗർഭം ധരിച്ചെന്ന് ചിലർ പറയുന്നുവെന്നും രേണു കൂട്ടിച്ചേർത്തു. സ്വന്തം കാര‍്യം അന്വേഷിക്കാതെ രേണു സുധി എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്നു. നാണവും മാനവുമില്ലെ നിങ്ങൾക്കൊക്കെ എന്നും രേണു ചോദിച്ചു. ഉത്തരവാദിയെ കൊണ്ടുവരാനും ഒരുമിച്ച് കേസ് കൊടുക്കാമെന്നുമാണ് രേണു സുധി പറയുന്നത്.

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി സതീശൻ മൗനം പാലിക്കുന്നു; യുഡിഎഫിനും പങ്ക്: കെ. സുരേന്ദ്രൻ

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

പുൽവാമ ഭീകരാക്രമണക്കേസ്: പ്രതി ഇൻഷ ജാന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക എൻഐഎ കോടതി

ശബരിമല സ്വർണക്കൊള്ള; എ. അജികുമാറിന് ജാമ്യം, പി.എസ്. പ്രശാന്ത് ജയിലിൽ തുടരും