രേഷ്മ രാജനും രജനീകാന്തും
രജനീകാന്ത് ചിത്രം ജയിലർ 2 സൂപ്പർഹിറ്റായി മുന്നേറുകയാണ്. നിരവധി മലയാളം താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. നടി രേഷ്മ രാജനും ചിത്രത്തിലുണ്ട്. വില്ലൻ കഥാപാത്രമായി എത്തിയ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ വേഷത്തിലാണ് രേഷ്മ രാജൻ അഭിനയിച്ചത്. താൻ അഭിനയിച്ച 16 സീനുകൾ വെട്ടിക്കളഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
‘മാമാ, തമ്പി പാവം’ എന്ന എന്റെ ഡയലോഗ് കഴിഞ്ഞ് സുരാജേട്ടന് ഒരു എക്സ്പ്രഷൻ ഇടുന്നുണ്ട്, അതിനുശേഷം എന്റെയും ഒരു ക്യൂട്ട് റിയാക്ഷൻ ഉണ്ട്. പക്ഷേ അത് സുരാജേട്ടന്റെ ക്യാരക്ടറിന് പ്രാധാന്യം കുറയുമെന്ന് പറഞ്ഞ് അത് വെട്ടി. മാത്രമല്ല ഏകദേശം പതിനാറോളം സീൻസ് കട്ട് ചെയ്തിട്ടുണ്ട്. ഞാൻ അവസാനം ചോദിച്ചു, എന്റെ സീൻ എന്തെങ്കിലും ഉണ്ടോ എന്ന്. അതുണ്ടെന്ന് പറഞ്ഞു. ലാലേട്ടന്റെ സീൻ കട്ട് ചെയ്ത് കളഞ്ഞാലും ആ പവർ സ്ക്രീനിൽ കിട്ടിയില്ലേ. എല്ലാവരെയും നെൽസർ സർ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. - രേഷ്മ രാജൻ പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഒരു മാസത്തോളം രജനീകാന്തിനൊപ്പം സെറ്റിലുണ്ടായിരുന്നു എന്നാണ് രേഷ്മ പറയുന്നത്. എല്ലാ ദിവസവും രാവിലെ റെഡിയായി ചെല്ലുമ്പോൾ സാറിന്റെ അഭിനയം കാണാൻ കഴിഞ്ഞു. ഭയങ്കര ആകാംക്ഷയായിരുന്നു. ഈ കാണുന്ന സീൻസ് ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ നമ്മളവിടെ നേരിട്ട് ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ കാര്യം. അദ്ദേഹത്തിന്റെ കൂടെയിരുന്ന് സംസാരിക്കാൻ സാധിച്ചു എന്നും രേഷ്മ കൂട്ടിച്ചേർത്തു. ചിലപ്പോൾ ജയിലർ 3ലും താനുണ്ടാകുമെന്നും താരം പറയുന്നു.