റസൂല്‍ പൂക്കുട്ടി

 
Entertainment

സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി

ഭരണം മാറിയ പശ്ചാത്തലത്തിലാണ് രാജി

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി. ഭരണം മാറിയ പശ്ചാത്തലത്തിലാണ് രാജി. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന യുഡിഎഫ് സർക്കാർ നിർദേശിച്ചിരുന്നില്ല. തുടർന്ന് ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.

ഒസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ കഴിഞ്ഞ വർഷം ഒക്റ്റോബറിലാണ് സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനായി പിണറായി വിജയൻ സർക്കാർ നിയമിച്ചത്. താത്കാലിക ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം.

അതേസമയം, റസൂൽ പൂക്കുട്ടിയുടെ രാജിയോടെ പുതിയ ചെയർമാനെ കണ്ടെത്തേണ്ടതുണ്ട്. പല പേരുകൾ സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരാണ് സർക്കാരിന്‍റെ പരിഗണനയിലുള്ളതെന്നാണ് സൂചന.

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചു; തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും ക്രൂരമായി കൊന്നു

ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ; രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് ടിവികെ മന്ത്രി കീർത്തന

"ഒരു തുള്ളി എണ്ണപോലും പുറത്തേക്ക് പോകില്ല, ഹോർമുസ് കടലിടുക്ക് അടയ്ക്കും", കടുത്ത പ്രഖ്യാപനവുമായി ഇറാൻ

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്