റിമി ടോമി വിവാഹിതയായി; വെള്ള ഗൗണിൽ സുന്ദരിയായി താരം
ഗായികയും ഇൻഫ്ലുവൻസറുമായ റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവ്ലിയിലെ പള്ളിയിൽ വച്ചാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വെളുത്ത നിറത്തിലുള്ള ക്രിസ്ത്യൻ വിവാഹ വേഷത്തിലാണ് റിമി എത്തിയത്.
നീല സ്യൂട്ട് ആയിരുന്നു വരന്റെ വേഷം. സഹോദരൻ റിങ്കു, ഭാര്യയും നടിയുമായ മുക്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിനു ശേഷം ബാന്ദ്രയിലെ ഫ്ലാറ്റിലായിരിക്കും സെറ്റിൽ ആകുകയെന്ന് റിമി ടോമി വ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് രണ്ടാമതും വിവാഹിതയാകാൻ തീരുമാനിച്ചതായി റിമി ടോമി വെളിപ്പെടുത്തിയത്. ലിബിന്റെ ജന്മനാടായ ഡോംബിവ്ലിയിൽ വച്ചായിരിക്കും വിവാഹമെന്നും പറഞ്ഞിരുന്നു.