റിമി ടോമിയും ലിബിൻ മാത‍്യുവും

 
Entertainment

'പ്രായത്തേക്കാൾ പക്വതയുണ്ട്, ഏറെ കരുതലോടെ നോക്കുന്ന വ‍്യക്തി'; പങ്കാളിയെ പറ്റി മനസ് തുറന്ന് റിമി ടോമി

ലിബിന് തനിക്കില്ലാത്ത നിരവധി കഴിവുകളുണ്ടെന്നാണ് റിമി ടോമി പറയുന്നത്

Entertainment Desk

നവംബർ 15ന് മുംബൈയിലെ ഡോംബി‌വ്‌ലി പള്ളിയിൽ വച്ചാണ് മല‍യാളത്തിന്‍റെ പ്രിയ ഗായിക റിമി ടോമി വിവാഹിതയായത്. ജിം ട്രെയിനറായ ലിബിൻ മാത‍്യുവായിരുന്നു വരൻ. ഇരുവരുടെയും വിവാഹത്തിന്‍റെ ദൃശ‍്യങ്ങളും വിഡിയോകളും ഇതിനോടകം സോഷ‍്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ പങ്കാളിയെ പറ്റി റിമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ലിബിൻ തന്നെ ഏറെ കരുതലോടെ നോക്കുന്ന വ‍്യക്തിയാണെന്നും ലിബിന് തനിക്കില്ലാത്ത നിരവധി കഴിവുകളുണ്ടെന്നാണ് റിമി ടോമി പറയുന്നത്. ലിബിന് നന്നായി നൃത്തം ചെയ്യാനും പാചകം ചെയ്യാനും അറിയാമെന്നു പറഞ്ഞ റിമി ശാരീരികക്ഷമതയിലും അച്ചടക്കത്തിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.

എന്നാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ പരസ്പരം മുന്നേറുകയാണ് വേണ്ടതെന്ന് റിമി വ‍്യക്തമാക്കി. മറിച്ച് പാട്ടും നൃത്തവുമല്ല പ്രധാനമെന്നും അവർ പറഞ്ഞു. പ്രായത്തേക്കാൾ പക്വത ലിബിനുണ്ടെന്നും കാര‍്യങ്ങൾ പറഞ്ഞുതരാനും ശ്രദ്ധിക്കാനുമുള്ള കഴിവുമുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ലിബിനുമായി പ്രണയത്തിലാണെന്ന് കുറച്ചു നാൾ മുൻപാണ് റിമി വെളിപ്പെടുത്തിയത്. ബാന്ദ്രയിൽ സ്വന്തമാക്കിയ ഫ്ലാറ്റിലായിരിക്കും സെറ്റിൽ ആകുകയെന്നും റിമി പറഞ്ഞിരുന്നു.