റിമി ടോമിയുടെ വിവാഹം സഹോദരന്‍റെ പിറന്നാൾ ദിനത്തിൽ; ആഘോഷിച്ച് കുടുംബം|Video

 
Entertainment

റിമി ടോമിയുടെ വിവാഹം സഹോദരന്‍റെ പിറന്നാൾ ദിനത്തിൽ; ആഘോഷിച്ച് കുടുംബം|Video

വിവാഹത്തിന് റിമിയുടെ കുടുംബത്തിൽ നിന്ന് പത്തു പേരാണ് പങ്കെടുക്കുന്നത്.

Entertainment Desk

മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി വിവാഹിതയാകുന്നത് സഹോദരൻ റിങ്കു ടോമിയുടെ പിറന്നാൾ ദിനത്തിൽ. റിങ്കുവിന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും ഭാര്യയും നടിയുമായ മുക്ത പങ്കു വച്ചിട്ടുണ്ട്. മുക്തയും മകൾ കൺമണിയും ചേർന്നുള്ള ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് റിമിടോമിയുടെ വിവാഹം. മുംബൈയിലെ ഡോംബി‌വ്‌ലിയിൽ വച്ചു നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാനായി റിങ്കുവും മുക്തയും കൺമണിയും മുംബൈയിലെത്തിയിരുന്നു. വിവാഹത്തിന് റിമിയുടെ കുടുംബത്തിൽ നിന്ന് പത്തു പേരാണ് പങ്കെടുക്കുന്നത്.

റിമിയുടെ പേഴ്സണൽ ജിം ടെയിനറായ ലിബിൻ മാത്യു ആണ് വരൻ. മലയാളിയായ മുംബൈ സ്വദേശിയാണ് ലിബിൻ. വിവാഹ ശേഷം റിമി മുംബൈയിലേക്ക് താമസം മാറുമെന്നാണ് വിവരം. റിമിയുടെ രണ്ടാം വിവാഹമാണിത്. 2008 ലായിരുന്നു റിമിയുടെ ആദ്യ വിവാഹം. തുടർന്ന് 2019 ൽ ഇരുവരും പിരിഞ്ഞിരുന്നു.

Get updates on WhatsApp Trusted source on Google