നൃത്തം ചെയ്ത് റിമിയുടെ അമ്മയും മുക്തയും, കൈയടിച്ച് ലിബിൻ; വിഡിയോ വൈറൽ|Video
ഗായിക റിമി ടോമിയുടെ വിവാഹദിനത്തിൽ നൃത്തം ചെയ്ത് ആഘോഷിച്ച് റിമിയുടെ അമ്മ റാണി ടോമി. ശനിയാഴ്ച മുംബൈയിൽ വച്ചായിരുന്നു റിമിയുടെ വിവാഹം. ജിം ട്രെയ്‌നറായ ലിബിൻ മാത്യുവാണ് വരൻ. പള്ളിയിലെ വിവാഹചടങ്ങുകൾക്കു ശേഷം നടത്തിയ റിസപ്ഷനിലാണ് റിമിയുടെ അമ്മ നൃത്തം ചെയ്തത്. പെണ്ണേ , പെണ്ണേ നിൻ കല്യാണമായി എന്ന പാട്ടിനൊപ്പമാണ് റിമിയുടെ അമ്മ ചുവടു വച്ചത്. വേദിയിൽ നിന്ന് ലിബിനും റിമിയും അമ്മയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
റിമിയുടെ ഗാനത്തിനൊപ്പമാണ് കുടുംബാംഗങ്ങൾ വിളക്കു തെളിയിച്ചത്. സഹോദരൻ റിങ്കു ടോമിയും ഭാര്യയും നടിയുമായ മുക്തയും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
മലയാളിയായ മുംബൈ സ്വദേശിയാണ് ലിബിൻ. വിവാഹ ശേഷം റിമി മുംബൈയിലേക്ക് താമസം മാറുമെന്നാണ് വിവരം. റിമിയുടെ രണ്ടാം വിവാഹമാണിത്. 2008 ലായിരുന്നു റിമിയുടെ ആദ്യ വിവാഹം. തുടർന്ന് 2019 ൽ ഇരുവരും പിരിഞ്ഞിരുന്നു.