ആരതി പൊടി | റോബിൻ രാധാകൃഷ്ണൻ

 
Entertainment

"ബ്ലോക്ക് ചെയ്തപ്പോൾ അൺഫോളോ ആയിപ്പോയതാണ്"; വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് റോബിൻ രാധാകൃഷ്ണൻ

"ഞങ്ങൾ സാധാരണ ഭാര്യാ ഭർത്താക്കൻമാരെ പോലെ വഴക്ക് കൂടാറുണ്ട്. എത്ര വഴക്ക് കൂടിയാലും ഞങ്ങൾ അത് പരിഹരിക്കും"

Namitha Mohanan

ഭാര്യ ആരതിയുമായി പിരിയുന്നു എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. സുനിത ദേവദാസിന്‍റെ വീഡിയോയിൽ സംസാരിക്കവെയാണ് ഇരുവരും വിഷയത്തെക്കുറിത്ത് പ്രതികരിച്ചത്.

''ഒരു ദിവസം ഞങ്ങൾ പിരിയുന്നുവെന്നൊരു വീഡിയോ വന്നു. ഇവർക്ക് വട്ടാണോ എന്ന് തോന്നി. ഞങ്ങൾ എവിടെ വന്ന് പറഞ്ഞു ഡിവോഴ്സാകുന്നെന്ന്? വാർത്ത വരുമ്പോൾ ഞാൻ വർക്കലയിൽ എന്‍റെ വീ‌ട്ടിലായിരുന്നു. ആരതി എറണാകുളത്തും. ഞങ്ങൾ പിരിയണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.

അത് ഞങ്ങൾ രണ്ട് പേർക്കും അപ്പോൾ മനസിലായി. ഞങ്ങൾ സാധാരണ ഭാര്യാ ഭർത്താക്കൻമാരെ പോലെ വഴക്ക് കൂടാറുണ്ട്. എത്ര വഴക്ക് കൂടിയാലും ഞങ്ങൾ അത് പരിഹരിക്കും. ഈ 5 വർഷത്തിൽ ഇന്നേ വരെ ഞാൻ ആരതിയെ ബ്ലോക്ക് ചെയ്തിട്ടില്ല.

പക്ഷെ ഇത്തവണ വഴക്ക് കൂടി ഞാനവളെ ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്തപ്പോൾ ഓട്ടോമാറ്റിക്കലി അൺഫോളോ ആയിപ്പോയി. പിന്നെ അൺബ്ലോക്ക് ചെയ്ത് വീണ്ടും ഫോളോ ചെയ്തു. രണ്ട് മണിക്കൂറേ ആയുള്ളൂ. അപ്പോഴേക്കും വാർത്ത വന്നു. എന്‍റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്'', റോബിൻ പറയുന്നു.