റോബിൻ രാധാകൃഷ്ണനും അമ്മ ബീനയും

 
Entertainment

"ക്യാൻസറിനോട് ധീരമായി പോരാടി അമ്മ യാത്രയായി": റോബിൻ രാധാകൃഷ്ണന്‍റെ അമ്മ അന്തരിച്ചു

2026 മാർച്ച് 25നാണ് അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത്

Manju Soman

സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് മത്സരാർഥിയുമായ റോബിൻ രാധാകൃഷ്ണന്‍റെ അമ്മ ബീന രാധാകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. അമ്മയുടെ വിയോഗ വാർത്ത റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കഴിഞ്ഞ കുറച്ചു നാളുകളായി ഗർഭാശയ ക്യാൻസർ (എൻഡോമെട്രിയൽ കാർസിനോമ) രോഗമാണ് ബീനയെ ബാധിച്ചിരുന്നത്. 2026 മാർച്ച് 25നാണ് അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത് എന്നാണ് റോബിൻ പറയുന്നത്. അന്നു മുതൽ ആശുപത്രിയും ചികിത്സയും വേദനയും പ്രാർഥനയുമായാണ് മുന്നോട്ടു പോയിരുന്നത്. രോഗത്തോടും വേദനയോടും ധീരമായി പോരാടിയാണ് അമ്മ യാത്രയായത് എന്നാണ് റോബിൻ കുറിക്കുന്നത്.

ഓരോ പ്രതിസന്ധിയിലും അമ്മ അസാധാരണമായ കരുത്തും ധൈര്യവും അന്തസ്സും പ്രകടിപ്പിച്ചു. തന്റെ രോഗം ഒരിക്കലും സ്വന്തം ആത്മവീര്യത്തെ കീഴടക്കാൻ അനുവദിക്കാതെ, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെയാണ് അമ്മ ഈ പോരാട്ടം നയിച്ചത്. അമ്മയുടെ ഈ സഹിഷ്ണുത ചുറ്റുമുള്ള ഏവർക്കും ഒരു പ്രചോദനമായിരുന്നു. ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിൽ പോലും, പ്രതീക്ഷയോടും സ്നേഹത്തോടും മികച്ച മാന്യതയോടും കൂടിയാണ് അമ്മ ഓരോ നിമിഷത്തെയും നേരിട്ടത്. ഭയം തോന്നാതിരിക്കുന്നതല്ല, മറിച്ച് ഭയമുണ്ടായിട്ടും മുന്നോട്ട് പോകാൻ തെരഞ്ഞെടുക്കുന്നതാണ് യഥാർഥ ധൈര്യമെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു.- റോബിൻ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ അന്ത്യാഞ്ജലി അർപിച്ചിരിക്കുന്നത്.

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി

തമിഴ്നാട്ടിൽ എംഎൽഎമാർക്കുള്ള ‘സൗജന്യ കാർ’ പദ്ധതി വിവാദത്തിൽ; വിജയ് സർക്കാരിന്‍റെ നീക്കം തള്ളി ഡിഎംകെ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; ട്രാവിസ് ഹെഡിനൊപ്പം ഓപ്പണറായി മാറ്റ് റെൻഷോ, ജേക്ക് വെതറാൾഡിന് ഇടമില്ല