റോഷ്ന ആൻ റോയ്
ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിൽ അധ‍്യാപക വേഷം ചെയ്തതിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റോഷ്ന ആൻ റോയ്. അടുത്തിടെ നടി ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത് വലിയ വാർത്തായായിരുന്നു. ഇപ്പോഴിതാ നടൻ കിച്ചു ടെല്ലസുമായുള്ള വിവാഹമോചനം, വിമർശനങ്ങൾ എന്നിവയെ പറ്റി നടി പറഞ്ഞ കാര‍്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
മൂന്നര അല്ലെങ്കിൽ നാലു വർഷക്കാലം കുടുംബ ജീവിതവുമായി മുന്നോട്ടു പോയപ്പോൾ താൻ ഉത്തമ ഭാര‍്യയായിരുന്നുവെന്നും രാവിലെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കുക, വീട്ടുകാര‍്യങ്ങൾ നോക്കുക, തുണികഴുകുക എന്നീ ജോലികൾ മുടങ്ങാതെ ചെയ്തിരുന്നുവെന്നും നടി പറയുന്നു. നടനുമായുള്ള വിവാഹമോചനത്തിനു ശേഷം ജീവിതം സീറോയിലേക്ക് വന്ന് നിന്നെന്നും അവിടെ നിന്നും കെട്ടിപടുത്തതാണ് ഇന്നത്തെ ജീവിതമെന്നും നടി ഒരു പ്രമുഖ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിൽ വ‍്യക്തമാക്കി.
കിച്ചു ടെല്ലസുമായി വേർപിരിഞ്ഞതിനു ശേഷം നാളെ എന്തെന്ന ചോദ‍്യമുണ്ടായെന്നു പറഞ്ഞ നടി വളർത്തുമൃഗങ്ങളെ താൻ തന്നെ വേണമല്ലോ നോക്കാനെന്നും ഒരു വീട് വാടകയ്ക്ക് എടുക്കണമെല്ലോയെന്ന ചിന്തകൾ വന്നെന്നും കൂട്ടിച്ചേർത്തു.
ഉപ്പ് തൊട്ട് കർപ്പൂരം വരെ ആദ‍്യം തൊട്ട് ഉണ്ടാക്കേണ്ടി വന്നു. താൻ ഒഴിഞ്ഞ കൈകളുമായാണ് ഇറങ്ങിയത്. വസ്ത്രങ്ങളും ഉപയോഗവസ്തുക്കളുമല്ലാതെ എന്‍റെ കൈയിൽ ഒന്നുമുണ്ടായിരുന്നില്ല. ആ സമയം എന്‍റെ കുടുംബത്തിൽ നിന്നു പോലും ആരും വിളിച്ച് അന്വേഷിച്ചില്ല. പുതിയ വീട് വാടകയ്ക്കെടുത്തോ, അവിടെ ഡെപ്പോസിറ്റ് ഉണ്ടോ, എന്നൊന്നും അന്വേഷിച്ചില്ല.
അങ്ങനെ അന്വേഷിക്കാത്ത ആളുകൾക്ക് എന്നോട് ചോദ‍്യം ചോദിക്കാൻ അനുവാദമില്ല. എല്ലാവരും വിളിക്കും വിശേഷങ്ങൾ അന്വേഷിക്കും, പക്ഷേ എങ്ങനെ ജീവിക്കുന്നു എന്നറിയാൻ ആർക്കും താത്പര‍്യമില്ല. റോഷ്ന പറഞ്ഞു. വസ്ത്ര ഡിസൈനർ കൂടിയായതിനാൽ കട നടത്തുന്നതുകൊണ്ട് ജീവിച്ചു പൊയ്ക്കോളും എന്ന് കരുതിയവരും ഉണ്ടെന്ന് റോഷ്ന പറയുന്നു. സോഷ‍്യൽ മീഡിയയിൽ എന്തെങ്കിലുമൊക്കെ പറയുന്നവരോട് ഒന്നും പറയാനില്ലെന്നും നടി.