മുരളി കൃഷ്ണ, എസ്. ജാനകി

 
Entertainment

ഗായിക എസ്. ജാനകിയുടെ മകൻ അന്തരിച്ചു, സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് കെ.എസ്. ചിത്ര

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഗായിക കെ.എസ്. ചിത്രമാണ് മരണവാർത്ത പുറത്തുവിട്ടത്

Manju Soman

ഗായിക എസ്. ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഗായിക കെ.എസ്. ചിത്രമാണ് മരണവാർത്ത പുറത്തുവിട്ടത്. ജാനകിയമ്മയുടെ ഏക മകനാണ് മുരളി കൃഷ്ണ. മകന്‍റെ അപ്രതീക്ഷിത വിയോഗം തീർത്ത ആഘാതം മറികടക്കാൻ ജാനകിയമ്മയ്ക്ക് ആവട്ടെ എന്നാണ് ചിത്ര കുറിച്ചത്.

ഇന്ന് രാവിലെ മുരളിയേട്ടന്‍റെ അപ്രതീക്ഷിത മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകനാണ്. സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടമായത്. ഈ വേദനയും ദുഃഖവും അതിജീവിക്കാൻ അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെയെന്നും ചിത്ര കുറിച്ചു.

ജയിൽവാസം, മാനഹാനി എന്നിവ ദേവപ്രശ്നത്തിൽ തെളിഞ്ഞിരുന്നു; 2014ലെ ശബരിമല ദേവപ്രശ്ന വിവരം പുറത്ത്

ലഗേജ് പരിശോധനയ്ക്കിടെ കൊറിയൻ യുവതിക്ക് ലൈംഗിക പീഡനം; കെമ്പഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിന് ജാമ‍്യമില്ല

രഞ്ജി ട്രോഫിയിൽ കേരളത്തിന് 2 വിക്കറ്റുകൾ നഷ്ടം; സച്ചിൻ- അപരാജിത് സഖ‍്യം ക്രീസിൽ

കേരളം അഴിഞ്ഞാടി; സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരേ കേരളത്തിന് വിജയത്തുടക്കം