മണിരത്നം ചിത്രത്തിൽ സായ് പല്ലവിയും വിജയ് സേതുപതിയും; ജനുവരിയിൽ റിലീസ്

 
Entertainment

മണിരത്നം ചിത്രത്തിൽ സായ് പല്ലവിയും വിജയ് സേതുപതിയും; ജനുവരിയിൽ റിലീസ്

2025ൽ ഇറങ്ങിയ തഗ് ലൈഫ് ആണ് മണി രത്നം ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

Entertainment Desk

മണിരത്നം ചിത്രത്തിൽ നായികാ നായകന്മാരായി സായ് പല്ലവിയും വിജയ് സേതുപതിയും. ഇഞ്ചിവെല്ലം എന്നു പേരു നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തു വിട്ടു. ആദ്യമായാണ് സായ് പല്ലവിയും വിജയ് സേതുപതിയും ഒരുമിക്കുന്നത്. രണ്ടു തരം സ്വഭാവങ്ങളുള്ളവരുടെ പ്രണയത്തെയാണ് ചിത്രത്തിലൂടെ പറയുന്നത്. എ.ആർ റഹ്മാനാണ് സംഗീതം നൽകുന്നത്.

ജനുവരി 29ന് ചിത്രം റിലീസ് ചെയ്യും. 2025ൽ ഇറങ്ങിയ തഗ് ലൈഫ് ആണ് മണി രത്നം ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. വിജയ് സേതുപതി നായകനായ ബത്ത സൂപ്പർഹിറ്റായിരുന്നു. സായ് പല്ലവി സീതയായി എത്തിയ രാമായണ പാർട്ട് വൺ തിയെറ്റിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നവംബർ 20ന് സായ് പല്ലവി ധനുഷിനൊപ്പമുള്ള ഓം എന്ന ചിത്രവും പുറത്തിറങ്ങും.