സായ് പല്ലവി, നിവിൻ പോളി

 
Entertainment

ആ അയ്യപ്പാ വിളി എന്നെ ഒരുപാട് ചിരിപ്പിച്ചു; സായ് പല്ലവിയെ ഞെട്ടിച്ച് നിവിൻ പോളിയുടെ ഫോൺകോൾ

നിവിന്‍റെ ശബ്ദം കേട്ട് അമ്പരപ്പോടെയാണ് സായ് പല്ലവി സംസാരിച്ചു തുടങ്ങിയത്

Manju Soman

മലയാള സിനിമയായ പ്രേമത്തിലൂടെ നിവിൻ പോളിയുടെ നായികയായി എത്തി തെന്നിന്ത്യ കീഴടക്കിയ നടിയാണ് സായ് പല്ലവി. ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം രാമായണത്തിൽ സീതയായി എത്തി ലോകത്തെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് താരം. ചിത്രം പ്രമോഷൻ ചടങ്ങിനിടെ സായ് പല്ലവിയെ അമ്പരപ്പിച്ചുകൊണ്ട് ഒരു ഫോൺകോൾ എത്തി. മറ്റാരുമല്ല മലയാളത്തിന്‍റെ യുവതാരം നിവിൻ പോളിയാണ് സായ് പല്ലവിയെ ഞെട്ടിച്ചത്.

ജഗപതി ബാബു അവതാരകനായി എത്തുന്ന പ്രമുഖ തെലുങ്ക് ടോക് ഷോയ്ക്കിടെയാണ് സംഭവമുണ്ടായത്. സായ് പല്ലവിക്ക് സർപ്രൈസ് നൽകിക്കൊണ്ടാണ് നിവിന്‍റെ ഫോൺകോൾ തത്സമയം ലൈവിൽ കണക്റ്റ് ചെയ്തത്. നിവിന്‍റെ ശബ്ദം കേട്ട് അമ്പരപ്പോടെയാണ് സായ് പല്ലവി സംസാരിച്ചു തുടങ്ങിയത്. തുടർന്ന് ബെത്ലഹേം കുടുംബ യൂണിറ്റ് സിനിമയുടെ വിജയത്തിന് നിവിന് ആശംസ അറിയിച്ചു. ചിത്രം ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ നടി പലരംഗങ്ങളും എടുത്തു പറഞ്ഞാണ് പ്രശംസിച്ചത്.

ബെത്‌ലഹേം കുടുംബയൂണിറ്റ് ഞാൻ രണ്ടു ദിവസം മുൻപ് കണ്ടിരുന്നു. അതിലെ നിങ്ങളുടെ കഥാപാത്രം അടിപൊളിയായിരുന്നു. മമിത ചെയ്ത കഥാപാത്രവും മനോഹരമായിരുന്നു. പിന്നെ ആ സംവിധായകന്‍റെ കഥാപാത്രമായി എത്തിയ പുള്ളി ഓരോ തവണ അയ്യപ്പ എന്ന് പറയുമ്പോഴും ഞാൻ പൊട്ടിച്ചിരിച്ചു. ശരിക്ക് മനസു തുറന്നു ചിരിച്ചുപോയി. എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടു. ഓരോ തവണയും ആക്ഷൻ പറഞ്ഞ് അയ്യപ്പാ എന്നു പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമായിരുന്നു. "- സായ് പല്ലവി പഞ്ഞു. ബെത്‌ലഹേം കണ്ട് നിവിനെ വിളിക്കാനിരിക്കുകയായിരുന്നെന്നും അങ്ങോട്ട് വിളിച്ചപ്പോൾ ഒരുപാട് സന്തോഷമായെന്നും സായ് പല്ലവി പറയുന്നുണ്ട്.