പ്രൈവറ്റ് ഡിറ്റക്റ്റീവായി സൈജു കുറുപ്പ്; മുഴുനീള കോമഡി ചിത്രം ഒരുങ്ങുന്നു

 
Entertainment

പ്രൈവറ്റ് ഡിറ്റക്റ്റീവായി സൈജു കുറുപ്പ്; മുഴുനീള കോമഡി ചിത്രം ഒരുങ്ങുന്നു

നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും, നിതേഷ് നായർ ഫസ്റ്റ് ക്ലാപ്പും നൽകി

Entertainment Desk

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള കോമഡി സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ ഗോപി എക്സൈമെന്‍റിന്‍റെ ബാനറിൽ അരുൺ ഗോപി, നിർമ്മിക്കുന്നു.. അരുൺ ഗോപി കമ്പനി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം കൂടിയാണിത്. ആദ്യ ചിത്രമായ മെൽ കൗ പോണ്ടിച്ചേരി നിർമ്മാണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. കൊച്ചി, ഇടപ്പള്ളി അഞ്ചു മനദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ ഖാലിദ് നാലകത്തും ചിത്രത്തിലെ അഭിനേതാക്കളും, ആണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും, നിതേഷ് നായർ ഫസ്റ്റ് ക്ലാപ്പും നൽകി.

പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞിന്‍റെ ഇൻവസ്റ്റിഗേഷൻ മുഴുനീള കോമഡി ത്രില്ലറായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.

സായ് കുമാർ, അൽത്താഫ് സലിം , ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ,,മധുപാൽ, പ്രശസ്‌ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ,ഷാജു ശ്രീധർ . അഖിൽ (പാൻ ഇന്ത്യൻ) ഷമീർ ഖാൻ, റിയാ ജിത്തു, വിൻസി അലോഷ്യസ്,ആൽഫി പഞ്ഞിക്കാരൻ, ഉത്തരാ ഉണ്ണി, ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ധ്യാൻ ശ്രീനിവാസനും സിനിമയിലുണ്ട്. സംഗീതം - സനൽ ദേവ്, ഛായാഗ്രഹണം - സനീഷ് സ്‌റ്റാൻലി, എഡിറ്റിംഗ് - രതീഷ് രാജ്.

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം

ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിക്കാമെന്ന് യുപി എംഎൽഎ; കേരളത്തിൽ നിന്നുള്ള മന്ത്രിമാരും എംഎൽഎമാരും ഇറങ്ങിപ്പോയി

''പേടിച്ചുപോയെന്ന് ആരും കരുതേണ്ട, ഒരു തെറ്റും ചെയ്തിട്ടില്ല''; ഇഡി നടപടിയിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്