പൊലീസ് വേഷത്തിൽ സൈജു കുറുപ്പ്, ആരം ടീസർ

 
Entertainment

പൊലീസ് വേഷത്തിൽ സൈജു കുറുപ്പ്, 'ആരം' ടീസർ

രജീഷ് പരമേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

സൈജു കുറുപ്പ് പൊലീസ് വേഷത്തിലെത്തുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ആരത്തിന്‍റെ ടീസർ പുറത്ത്. രജീഷ് പരമേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോഴിക്കോടിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പൂർണമായും ഇമോഷണൽ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു. സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പിന്‍റെ മുൻ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥവും ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സിഐ ആന്‍റോ.നീതി നിർവഹണത്തിൽ എപ്പോഴും സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗികജീവിതത്തിൽ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ഈ ചിത്രം പോകുന്നത്.

ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ, സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഗാനങ്ങൾ - കൈതപ്രം,,ജിസ് ജോയ്, ജോപോൾ . സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ . ജെയ്ക്ക് ബിജോയ്സിന്‍റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ. പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള. കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ. മേക്കപ്പ- കിരൺ മനോജ്. സ്റ്റിൽസ് - സിബിചീരൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ. സൗണ്ട് ഡിസൈൻ -റോബിൻ ടോം . കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി. ഫിനാൻസ് കൺട്രോളർ- സിജോ ഡൊമിനിക്ക്. ഡിസൈൻ- മാമി ജോ. ഡിജിറ്റൽ മാർക്കറ്റിംഗ് - മാംഗോ സ്പേസ് . മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്- ബ്രിംഗ് ഫോർത്ത് . പ്രൊഡക്ഷൻ മാനേജർ - മെഹ്മൂദ് കാലിക്കട്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ. ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാൻ എന്‍റർടൈൻമെന്‍റും ചേർന്ന് സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

എസ്എഫ്ഐ വിദ‍്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം; എഐസിസി അധ‍്യക്ഷന് പിണറായി വിജ‍യന്‍റെ കത്ത്

ചിറയിൻകീഴിലെ തമ്മിലടി; അറസ്റ്റ് ഒഴിവാക്കാൻ കെപിസിസി, ഇരുകൂട്ടരുമായി സംസാരിക്കും

രമ്യ ഹരിദാസും പാർട്ടിക്കാരും തമ്മിൽ തല്ല്; പാർട്ടി അന്വേഷിക്കുമെന്ന് കെ.സി. വേണുഗോപാൽ

25 പാക്കിസ്ഥാൻ ജവാന്മാർ കൊല്ലപ്പെട്ടു; അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി, തെരച്ചിൽ തുടരുന്നു