റസൂൽ പൂക്കുട്ടിയും സജ്നയും 

 
Entertainment

"9 ആഴ്ച ഗർഭിണി"; റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളുമായി സജ്ന: നിങ്ങൾ കല്യാണം കഴിച്ചോ എന്ന് നെറ്റിസൺസ്!

സജ്ന തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്

Namitha Mohanan

മുൻ ബിഗ് ബോസ് താരം സജ്ന നൂർ ഗർഭിണിയാണെന്ന വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ റസൂൽ പൂക്കുട്ടിയുമൊത്തുള്ള ചിത്രത്തിനൊപ്പം 9 ആഴ്ച ഗർഭിണിയെന്ന ക്യാപ്ഷനാണ് സജ്ന കുറിച്ചിരിക്കുന്നത്.

ചിത്രത്തിന് താഴെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന തരത്തിലൂടെ ചോദ്യങ്ങളും സംശയങ്ങളും വ്യാപകമായി ഉയരുന്നുണ്ടെങ്കിലും വിഷയത്തിൽ ഇരുവരും മറ്റൊരു കാര്യവും പ്രതികരിച്ചിട്ടില്ല.

മുൻപ് പലപ്പോഴും റസൂൽ തന്‍റെ ഉറ്റ സുഹൃത്താണെന്നാണ് സജ്ന പറഞ്ഞിരുന്നത്. മുൻ‌ ഭർത്താവ് ഫിറോസിൽ നിന്നും കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ താൻ നേരിട്ടിട്ടുണ്ടെന്ന് മുൻപ് സജ്ന വെളിപ്പെടുത്തിയിരുന്നു. സജ്നയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതാണ് ബന്ധം വഷളാവാൻ കാരണമെന്നാണ് ഫിറോസ് പ്രതികരിച്ചിരുന്നത്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ