റസൂൽ പൂക്കുട്ടിയും സജ്നയും

 
Entertainment

"പുറത്തു വന്നതൊന്നും സത്യമല്ല, എന്‍റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യ്തു"; ഗർഭിണിയാണെന്ന പോസ്റ്റിൽ പ്രതികരിച്ച് സജ്ന

സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും സജ്ന അറിയിച്ചു

Namitha Mohanan

കഴിഞ്ഞ ദിവസമാണ് താൻ ​ഗർഭിണിയാണെന്ന പോസ്റ്റ് നടി സജ്നയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. റസൂൽ പൂക്കുട്ടിയുമൊത്തുള്ള ചിത്രത്തിനൊപ്പം താൻ 9 ആഴ്ച ഗർഭിണിയാണെന്നെഴുതിയ പോസ്റ്റാണ് പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും സജ്നയ്ക്ക് ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി സജ്ന രംഗത്തെത്തിയിരിക്കുകയാണ്.

തന്‍റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നാണ് സജ്ന വെളിപ്പെടുത്തിയത്. സംഭവത്തിൽ നിയമപരമായി നീങ്ങുകയാണെന്നും സജ്ന അറിയിച്ചിരിക്കുന്നു. അതേ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് സജ്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

"എന്‍റെ കുറച്ച് വിവാദ വിഡിയോകള്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്‍റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു.

എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ് ഞാനറിയുന്നത്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്‍റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു. അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്.

അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വിഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്.

ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്‍റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. ഞാൻ വിഡിയോയിലൂടെ തന്നെ നിങ്ങളെ അറിയിക്കും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്." സജ്ന വീഡിയോയിൽ പറയുന്നു.

വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസ് വർധിപ്പിക്കും

പെൻഷൻ വിതരണത്തിൽ വീഴ്ച: ജീവനക്കാരനെ മാറ്റി

ഗൾഫ് യുദ്ധത്തിൽ വെടിനിർത്തൽ തുടരാൻ തീവ്രശ്രമം നടത്തി ട്രംപ്

നടൻ സൗബിൻ ഷാഹിറും പിതാവും അടക്കം പ്രതികൾ; മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

പശുവിനെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചു, കോൺഗ്രസ് എംഎൽഎയുടെ കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്