മലൈക അറോറയും മകൻ അർഹാൻ ഖാനും, സൽമാൻ ഖാൻ

 
Entertainment

മലൈക അറോറയുടെ മകന്‍റെ ബോളിവുഡ് അരങ്ങേറ്റം; കാമിയോ റോളിൽ സൽമാൻ ഖാൻ

ബോളിവുഡ് ഹംഗാമ ഉൾപ്പടെയുള്ള പ്രമുഖ ദേശീയ മാധ‍്യമങ്ങൾ ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Aswin AM

ബോളിവുഡ് താരങ്ങളായ അർബാസ് ഖാന്‍റെയും മലൈക അറോറയുടെയും മകൻ അർഹാൻ ഖാന്‍റെ അരങ്ങേറ്റ ചിത്രത്തിൽ സൽമാൻ ഖാൻ കാമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ട്. ബോളിവുഡ് ഹംഗാമ ഉൾപ്പടെയുള്ള പ്രമുഖ ദേശീയ മാധ‍്യമങ്ങൾ ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിനു വേണ്ടി 10 ദിവസം താരം ചെലവഴിക്കും. ആക്ഷന് പ്രധാനമുള്ള പ്രണയ ചിത്രത്തിൽ സൽമാൻ എത്തുന്നതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. അനിരുദ്ധ് അയ്യർ സംവിധാനം ചെയ്യുന്ന ചിത്രം അശ്വിൻ വർദെയാണ് നിർമിക്കുന്നത്.

അടുത്ത വർഷം ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിനു ശേഷം അനിരുദ്ധ് അയ്യർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അർഹാനൊപ്പം പ്രധാന നായികയായി പുതുമുഖത്തെയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തേടുന്നത്.

വർഷങ്ങളായി സിനിമാ അരങ്ങേറ്റത്തിന് തയാറെടുക്കുകയായിരുന്നു അർഹാൻ ഖാൻ. അമെരിക്കയിൽ ചലചിത്ര നിർമാണം പഠിച്ച അർഹാൻ പിന്നീട് വിക്രം ഫഡ്നാവിസിനൊപ്പം പ്രവർത്തിക്കുകയും തുടർന്ന് കരൺ ജോഹറിന്‍റെ റോക്കി ഔർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിൽ സഹ സംവിധായകന്‍റെ വേഷം ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിലവിൽ യൂട‍്യൂബിൽ ഡംബ് ബിരിയാണി എന്ന പോഡ്കാസ്റ്റുമായി മുന്നോട്ട് പോകുകയാണ് താരം.

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി, തെരച്ചിൽ തുടരുന്നു

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്

കുടിവെള്ളം മുടങ്ങിയതിന്‍റെ പേരിൽ ആക്രമണം; പഞ്ചായത്ത് പ്രസിഡന്‍റ് കൊല്ലപ്പെട്ടു

'കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യം'; തെറ്റ് തിരുത്തി തിരിച്ചുവരുമെന്ന് പി. ജയരാജൻ