"അമ്മയെ ദേവിയായും സൃഷ്ടികർത്താവായും ആദരിക്കുന്നു"; സീമന്തത്തിന്‍റെ ചിത്രങ്ങളുമായി സാമന്ത

 
Entertainment

"അമ്മയെ ദേവിയായും സൃഷ്ടികർത്താവായും ആദരിക്കുന്നു"; സീമന്തത്തിന്‍റെ ചിത്രങ്ങളുമായി സാമന്ത

ചടങ്ങിലെ മന്ത്രങ്ങൾ അമ്മയ്ക്കും കുഞ്ഞിനും ചുറ്റും മാന്ത്രിക വലയം തീർക്കും

Namitha Mohanan

ഗർഭകാലത്തിന്‍റെ മനോഹരമായ ഘട്ടത്തിലൂടെ കടന്നു പോവുന്ന നടി സാമന്ത തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. ട്രെഡീഷണൽ ബോബി ഷവർ (സീമന്തം) ചിത്രങ്ങളാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്.

ചടങ്ങുകളെക്കുറിച്ച് വലിയ ധാരണയില്ലാതെയാണ് ഇതിലേക്കെത്തിയതെന്നും എന്നാൽ ശാന്തി ഒരോന്നിനെയും കുറിച്ചും അതിന്‍റെ ഗുണങ്ങളെക്കുറിച്ചും പറയുന്നത് കേട്ട് അത്ഭുതം തോന്നിയെന്നും സാമന്ത ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ഇതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മയെ ദേവിയായും പുതിയൊരു ജീവന് ജന്മം നൽകുന്ന സൃഷ്ടികർത്താവായും കാണുന്നതാണെന്നും ഒരു പുതിയ അമ്മയെന്ന നിലയിൽ ഇത് വലിയൊരു അനുഗ്രഹമാണെന്നും അവർ കുറിച്ചു.

ചടങ്ങിലെ മന്ത്രങ്ങൾ അമ്മയ്ക്കും കുഞ്ഞിനും ചുറ്റും മാന്ത്രിക വലയം തീർക്കും. മന്ത്രോച്ചാരണങ്ങളുടെ ഊർജത്തിലും തലമുറകളായി കൈമാറി വന്ന ആചാരങ്ങളിലും തനിക്ക് വലിയ വിശ്വാസമാണെന്നും നടി പറയുന്നു.

മഞ്ഞ നിറത്തിലുള്ള പരമ്പരാഗത വസ്ത്രമാണ് ചടങ്ങിൽ സാമന്ത ധരിച്ചിരുന്നത്. വളരെ മനോഹരമായ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായി. സിനിമാ തരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന എത്തിയിരിക്കുന്നത്.

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ 3 ഇറ്റാലിയൻ പൗരന്മാർ ജർമനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതിയായ ഡ്രൈവർ അറസ്റ്റിൽ

പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്: കെജ്‌രിവാൾ

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

കുട്ടികളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രം; സുപ്രധാന നടപടിയുമായി മെറ്റ