സാമന്ത

 

wedding day - file image

Entertainment

"ഇനിയൊരാളെ വിശ്വസിക്കാനാവുമെന്ന് കരുതിയതല്ല, ഇപ്പോൾ ഞാൻ കൂടുതൽ നല്ല മനുഷ്യനായി"; സാമന്ത

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചതായിരുന്നു സാമന്തയും നാഗചൈതന്യയുടെയും വേർപിരിയൽ

Namitha Mohanan

തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമാണ് നടി സാമന്ത റൂത്ത് പ്രഭു. അടുത്തിടെയായിരുന്നു സംവിധായകൻ രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം. നടൻ നാഗചൈതന്യയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച സാമന്തയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചതായിരുന്നു സാമന്തയും നാഗചൈതന്യയുടെയും വേർപിരിയൽ.

2017ലായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം. 2021ലാണ് നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ തന്‍റെ പുതിയ ജീവിതത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമുള്ള സാമന്തയുടെ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകി അഭിമുഖത്തിലായിരുന്നു സാമന്തയുടെ വെളിപ്പെടുത്തൽ.

"വിവാഹമോചനത്തിന് ശേഷം ഞാൻ പൂർണമായും ഒതുങ്ങിപ്പോയി. ഇനിയൊരിക്കലും മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ ആ സ്നേഹവും സൗഹൃദവും സ്വീകരിക്കാൻ പാകത്തിൽ എന്നെത്തന്നെ ഞാൻ പാകപ്പെടുത്തുകയായിരുന്നു. രാജിനൊപ്പമുള്ള ഈ ബന്ധം എന്നെ കൂടുതൽ നല്ലൊരു മനുഷ്യനാക്കി മാറ്റി. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്ന ആ ശല്യക്കാരായ ദമ്പതികളാണ് ഞങ്ങൾ മാറി. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നു, ഒരുമിച്ച് കളിക്കുന്നു, വർക്ക് ഔട്ട് പോലും ഒരുമിച്ചാണ്. എനിക്ക് ഒരു ദിവസത്തേക്ക് എവിടെയെങ്കിലും തനിച്ച് യാത്ര പോകേണ്ടി വന്നാൽ പോലും വലിയ പ്രയാസമാണ്. ഇത് വെറുമൊരു ഹണിമൂൺ കാലഘട്ടം ഒന്നുമല്ല, അതിനൊക്കെയുള്ള സമയം കഴിഞ്ഞു. രാജിന് മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം, പുള്ളിക്ക് ഇപ്പോൾ എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ലല്ലോ" സാമന്ത പറയുന്നു.

കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബെംഗളൂരുവിൽ വച്ച് അപകടത്തിൽ പെട്ടു; ഡ്രൈവറും കണ്ടക്റ്ററും മരിച്ചു

സ്വാതന്ത്ര‍്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിച്ചില്ല; മോഹൻലാലിന്‍റെ സിഡ്നി ഷോ മാറ്റി വെച്ചു

മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരേ കേസ്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച