കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് സാമന്തയും രാജ് നിഡിമോരുവും

 
Entertainment

കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് സാമന്തയും രാജ് നിഡിമോരുവും

വ്യാഴാഴ്ചയാണ് കുഞ്ഞ് പിറന്നത്

Namitha Mohanan

തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിനും സംവിധായകൻ രാജ് നിഡിമോരുവിനും ആദ്യ കൺമണി പിറന്നു. നവംബർ 19 നാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് ദേവ് നിഡിമോരു എന്ന് പേരും നൽകി. സാമന്ത തന്നെയാണ് ഈ സന്തോഷ വാർത്ത സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

"ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞ്, ദേവ് നിഡിമോരു. ഞങ്ങളുടെ ഹൃദയം ഇത്രയധികം സന്തോഷിച്ച മറ്റൊരു നിമിഷമില്ല." എന്ന കുറിപ്പോടെയാണ് സാമന്ത ആ സന്തോഷ വാർത്ത പങ്കുവച്ചത്.

മാതാപിതാക്കളുടെ കൈക്കുള്ളിൽ കുഞ്ഞിന്‍റെ കൈ വച്ചിരിക്കുന്ന ചിത്രവും താരം പങ്കുവച്ചു. പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ തന്നെ പ്രമുഖരടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.