നടി സംയുക്ത വർമ

 
Entertainment

"ഓരോരുത്തർക്കും ഓരോന്നാണ് സ്പിരിച്വാലിറ്റി, എനിക്കത് ഒന്നുമില്ലായ്മയാണ്"; നടി സംയുക്ത വർമ

"എനിക്ക് നിയമങ്ങൾ ഇഷ്ടമല്ല. നിയമങ്ങളിൽ കെട്ടുപാടായി കിടക്കുന്നത് എനിക്കിഷ്ടമല്ല"

Namitha Mohanan

അടുത്തിടെ ആത്മീയതയെക്കുറിച്ച് നടി സംയുക്ത വർമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്പിരിച്വാലിറ്റി ഓരോരുത്തർക്കും ഓരോ പോലെയാണെന്നും തന്നെ സംബന്ധിച്ചിടത്തോളം സ്പിരിച്വാലിറ്റി എന്നത് ഒന്നുമില്ലായ്മയാണെന്നുമാണ് നടി പറഞ്ഞത്. ഐ ആം വിത്ത് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംയുക്ത.

"സ്പിരിച്വാലിറ്റി ഓരോരുത്തർക്കും ഓരോ പോലെയാണ്. ഞാൻ കാണുന്ന സ്പിരിച്വാലിറ്റി ഒന്നുമില്ലായ്മയാണ്. ഏറ്റവും വലിയ സ്വാതന്ത്ര്യം. ഇരുട്ട് ആണ് എനിക്ക് സ്പിരിച്വാലിറ്റി. ഒന്നുമില്ലാത്ത അവസ്ഥ, ശിവം എന്ന് പറയുന്ന ആ അവസ്ഥ. അതിനെയാണ് ഞാൻ സ്പിരിച്വാലിറ്റി ആയിട്ട് കണക്കാക്കുക.

Get updates on WhatsApp

എനിക്ക് നിയമങ്ങൾ ഇഷ്ടമല്ല. നിയമങ്ങളിൽ കെട്ടുപാടായി കിടക്കുന്നത് എനിക്കിഷ്ടമല്ല. ആ നിയമം എന്നൊക്കെ പറഞ്ഞു പോകുന്നത് ഒന്നും സ്പിരിച്വാലിറ്റി അല്ല. ശരിക്കും വെള്ളം ഒഴുകി പോകുന്നതു പോലെ പോകണം അതാണ് സ്പിരിച്വാലിറ്റി. അതിലേക്ക് ഞാൻ എത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അത്രയും സിംപിളായിട്ട് ഒന്നുമില്ലായ്മയിലേക്ക് നമ്മൾ കൂടി ചേരുന്നതാണ് സ്പിരിച്വാലിറ്റി." സംയുക്ത പറ‍യുന്നു.

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

2027-28 ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും; പ്രീ-ബജറ്റ് ചർച്ച ഒക്റ്റോബർ 12 മുതൽ

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു

യുപിയിൽ അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നിന്ന് 16 തോക്കുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ