സനൽകുമാർ ശശിധരൻ

 
Entertainment

ഒൻപതാം ദിവസം ജ്യൂസ് കുടിച്ച് നിരാഹാരം അവസാനിപ്പിച്ച് സനൽ കുമാർ, അനിശ്ചിതകാല സത്യാഗ്രഹം തുടരുമെന്ന് പോസ്റ്റ്

പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചതോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്

Manju Soman

തിരുവനന്തപുരം: പൊലീസ് ഇടപെടലിനെ തുടർന്ന് ഒൻപത് ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ തുടർന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ച സംവിധായകൻ സനൽകുമാർ ശശിധരൻ. പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചതോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്. ജ്യൂസ് കുടിക്കുന്നതിന്‍റെ ചിത്രത്തിനൊപ്പമാണ് നിരാഹാര സമരം അവസാനിപ്പിച്ചതായി സനൽകുമാർ വ്യക്തമാക്കിയത്. എന്നാൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത തന്നെ നിർബന്ധിച്ചാണ് പൊലീസ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് സനൽ കുമാർ പറയുന്നത്. ഐവി ഫ്ലൂയിഡ് നൽകാൻ ശ്രമിച്ചതുകൊണ്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. അന്വേഷണം ഒഴിവാക്കാൻ ശ്രമിക്കുന്ന സർക്കാരും മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന് പറയേണ്ടിവരുമെന്നും സനൽ കുമാർ കുറിച്ചു.

സനൽ കുമാർ ശശിധരന്‍റെ കുറിപ്പ് വായിക്കാം

എന്നെ പോലീസുകാർ വന്ന് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പറഞ്ഞത് എനിക്ക് മെഡിക്കൽ ചെക്ക് അപ് കഴിഞ്ഞ് തിരിച്ചുവിടും എന്നാണ്. എന്നാൽ എന്നെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ തന്നെ എന്റെ സമരവേദി പൊളിച്ചു. സമരവേദിയിൽ ഉണ്ടായിരുന്ന എന്റെ അവാർഡുകൾ ഉൾപ്പെടെ എല്ലാം എടുത്ത് കാന്റോൺമെന്റ് സ്റ്റേഷനിൽ കൊണ്ട് വെച്ചു.

ആശുപത്രിയിൽ വെച്ച് എന്റെ ആരോഗ്യനില പരിശോധിച്ച ഡോക്ടർ എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്ന് പറഞ്ഞു എങ്കിലും എനിക്ക് ഐവി ഫ്ലൂയിഡ് നൽകാൻ പറഞ്ഞു. എന്തിനാണ് അതെന്ന് ചോദിച്ചപ്പോൾ ക്ഷീണം മാറാൻ എന്ന് പറഞ്ഞു. എനിക്ക് ക്ഷീണം ഇല്ലല്ലോ എന്ന് പറഞ്ഞപ്പോൾ, എന്നാൽ വേണ്ട എന്ന് പറഞ്ഞു. പക്ഷേ എന്നെ വിട്ടയച്ചില്ല. ഞാൻ കരുതി ഒബ്സർവേഷനിൽ വെച്ച ശേഷം പറഞ്ഞയക്കാൻ ആണെന്ന്. പക്ഷേ പിന്നീടറിഞ്ഞു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ പോകുന്നുവെന്ന്.

എന്റെ സമരം പൊളിക്കാനും എന്നെ ആശുപത്രിയിൽ കിടത്താനുമുള്ള പദ്ധതിയാണ് അതെന്ന് എനിക്ക് മനസിലായത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിക്കുന്നു എന്ന് ഞാൻ പോസ്റ്റിട്ടത്. എന്റെ ന്യായമായ ജനാധിപത്യ സമരത്തെ പിന്തുണയ്ക്കാൻ ഭയമില്ലാത്തവർ കുറവാണ്. അതിൽ തന്നെ എന്നോടൊപ്പം ഇവിടെ ആകെ ഒരു സുഹൃത്തു മാത്രമാണ് ഉള്ളത്. ആ സാഹചര്യത്തിൽ സമരം മുന്നോട്ട് കൊണ്ടുപോകാൻ സത്യാഗ്രഹം എന്നത് മാത്രമേ വഴിയുള്ളു.

സത്യത്തിന് വേണ്ടി എനിക്ക് പിന്തുണവേണം.

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയത് തന്നെയെന്ന് വനംവകുപ്പിന്‍റെ കുറ്റപത്രം

കൈയിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു, സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം