'കോസ്മിക് സാംസണ്‍' ടീസര്‍
സന്ദീപ് പ്രദീപ് നായകനായി എത്തുന്ന പുതിയ ചിത്രം കോസ്മിക് സാംസണിന്റെ ടീസര്‍ പുറത്ത്. അഭിജിത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ഹീറോ ചിത്രമാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
കെട്ടിടത്തിനു മുകളില്‍ ഇരിക്കുന്ന സന്ദീപിനെയാണ് ടീസറില്‍ കാണിക്കുന്നത്. ശബ്ദസാന്നിധ്യമായി മുകേഷും ടീസറില്‍ എത്തുന്നുണ്ട്. സന്ദീപിന്റെ അച്ഛനായാണ് മുകേഷ് അഭിനയിക്കുന്നത്. ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍, ഡി ഗ്രൂപ് ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്ഡ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'ജോണ്‍ ലൂതര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സഹരചയിതാവ്- അഭികേര്‍ഷ് വസന്ത്. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ബിനോ ടി എബ്രഹാം.
സന്ദീപ് പ്രദീപ്, മുകേഷ് എന്നിവര്‍ക്കൊപ്പം മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മിന്നല്‍ മുരളിക്ക് ശേഷം, കോസ്മിക് സാംസണിലൂടെ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിംബര്‍ഗ് വീണ്ടും മലയാളത്തില്‍ എത്തുകയാണ്. അദ്ദേഹം ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന.
ഛായാഗ്രഹണം - ദീപക് ഡി മേനോന്‍, എഡിറ്റര്‍- ചമന്‍ ചാക്കോ, സംഗീതം- സിബി മാത്യു അലക്‌സ്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, പ്രൊഡക്ഷന്‍ ഡിസൈന്‍ - ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- റോസ്മി അനുമോദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോണ്‍ടെന്റ് ഹെഡ്- ലിന്‍സി വര്‍ഗീസ്, മേക്കപ്പ്- ഷാജി പുല്‍പള്ളി, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ഐ വിഎഫ്എക്‌സ്, പ്രൊജക്റ്റ് ഡിസൈന്‍- സെഡിന് പോള്‍, കെവിന്‍ പോള്‍, പ്രൊഡക്ഷന്‍ മാനേജര്‍- റോജി പി കുര്യന്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, സ്റ്റില്‍സ്- അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍- യെല്ലോ ടൂത്സ്, അനിമേഷന്‍സ്- യൂനോഇയന്‍സ്.