സംഗീത് പ്രതാപും ആൻസിയും

 
Entertainment

"കൗണ്ട് ഡൗൺ തുടങ്ങി, തിയെറ്റർ റെഡിയാണ്"; മറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സംഗീത് പ്രതാപും ഭാര്യയും

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് സംഗീതും ഭാര്യ ആൻസിയും

Manju Soman

എഡിറ്ററായി സിനിമയിൽ എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സംഗീത് പ്രതാപ്. ഇപ്പോൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് സംഗീതും ഭാര്യ ആൻസിയും. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ദമ്പതികളുടെ മറ്റേണിറ്റി ഫോട്ടോഷൂട്ടാണ്.

ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഒരു കൊച്ചുതാരം ഉടൻ എത്തും എന്ന കുറിപ്പിനൊപ്പമാണ് മനോഹരമായ ചിത്രങ്ങൾ സംഗീത് പങ്കുവച്ചിരിക്കുന്നത്. തിയെറ്ററിന് ഉള്ളിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. പോപ്കോണും 3ഡി ഗ്ലാസും വച്ച് ഇരുവരും സിനിമ ആസ്വദിക്കുന്നതാണ് ചിത്രത്തിൽ. മാലാഖയെപ്പോലെ മനോഹരമായ വെള്ള ഡ്രസ്സിലാണ് ആൻസി.

കൗണ്ട് ഡൗൺ നടന്നുകൊണ്ടിരിക്കുന്നു. തിയെറ്റർ റെഡിയാണ്. എല്ലാ താരങ്ങളെക്കാൾ മനോഹരമായ ഒരു താരം ഉടനെ എത്തും. - എന്ന അടിക്കുറിപ്പിലാണ് സംഗീത് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

സുഹൃത്തിന്‍റെ സഹോദരിയായ ആൻസിയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംഗീത് മുൻപ് തുറന്നുപറഞ്ഞിരുന്നു. സൂപ്പർഹിറ്റായ നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബയൂണിറ്റ് ആയിരുന്നു സംഗീതിന്‍റേതായി പുറത്തുവന്ന അവസാന ചിത്രം. മമിത ബൈജുവിനൊപ്പമുള്ള ഹലോ ഡിയർ ആണ് റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.