ചിത്രത്തിൽ നിന്ന്

 
Entertainment

ബോക്സ് ഓഫിസിൽ കൊടുങ്കാറ്റായി 'സർവം മായ'; 150 കോടി പിന്നിട്ടു

റിലീസ് ചെയ്ത് 11 ദിനം പിന്നിട്ടപ്പോൾ തന്നെ ചിത്രം 109.65 കോടി രൂപ കളക്ഷൻ നേടിയിരുന്നു

Aswin AM

നിവിൻ പോളി - അജു വർഗീസ് കൂട്ടുകെട്ടിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് സർവം മായ. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം നിലവിൽ ബോക്സ് ഓഫിസിൽ കുതിപ്പ് തുടരുകയാണ്.

ചിത്രം ഒടിടിയിലെത്തിയിട്ടും തിയെറ്ററിൽ പ്രദർശനം തുടരുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ആദ‍്യ 150 കോടി കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം സർവം മായ സ്വന്തമാക്കി.

മറക്കാനാവാത്ത ഒരു തിയെറ്റർ റൺ എന്നായിരുന്നു ഈ നേട്ടത്തെ പറ്റി നിവിൻ പോളി സമൂഹമാധ‍്യമങ്ങളിലൂടെ പ്രതികരിച്ചത്. റിലീസ് ചെയ്ത് 11 ദിനം പിന്നിട്ടപ്പോൾ തന്നെ ചിത്രം 109.65 കോടി രൂപ കളക്ഷൻ നേടിയിരുന്നു. ഫാന്‍റസി ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ സത‍്യനാണ്. ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം നിലവിൽ സ്ട്രീമിങ് ചെയ്യുന്നത്.

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും: ഒഴിവാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ