ഓടിവന്ന് കെട്ടിപ്പിടിച്ചു, കവിളിൽ ഉമ്മവച്ചു: കുട്ടി ആരാധകന്‍റെ സ്നേഹത്തിൽ മനംനിറഞ്ഞ് കുഞ്ചാക്കോ ബോബൻ

 
Entertainment

ഓടിവന്ന് കെട്ടിപ്പിടിച്ചു, കവിളിൽ ഉമ്മവച്ചു: കുട്ടി ആരാധകന്‍റെ സ്നേഹത്തിൽ മനംനിറഞ്ഞ് കുഞ്ചാക്കോ ബോബൻ

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്‍റെ വിഡിയോ

Manju Soman

കുഞ്ചാക്കോ ബോബനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു അവന്‍റെ സ്നേഹപ്രകടനം. ആദ്യം വേദിയിലെത്തി കുഞ്ചാക്കോ ബോബന് റോസാപ്പൂ സമ്മാനിച്ചു. പിന്നീട് അപ്രതീക്ഷിതമായി ഓടിയെത്തി കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിച്ചു. എന്നിട്ടും സ്നേഹിച്ചത് മതിയായില്ലെന്ന് തോന്നിയിട്ടാകാം താരത്തിന്‍റെ കവിളിൽ തുരുതുരാ ചുംബിച്ചു. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചാണ് കുട്ടി ആരാധകൻ ചാക്കോച്ചനെ സ്നേഹം കൊണ്ട് വീർപ്പുമിട്ടിച്ചത്.

ചടങ്ങിൽ മുഖ്യാതിഥിയായിട്ടാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. വേദിയിൽ താരത്തെ സ്വീകരിക്കാനെത്തിയപ്പോൾ തന്നെ കുഞ്ചാക്കോ ബോബൻ കുട്ടിയെ ചേർത്തു പിടിച്ചിരുന്നു. വേദിയിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് സംസാരിക്കാനും മറന്നില്ല. പിന്നീടാണ് സദസിലേക്ക് ഇറങ്ങിയ കുഞ്ചാക്കോ ബോബനെ കുഞ്ഞ് കെട്ടിപ്പിടിച്ചത്. ചിരിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുട്ടിയുടെ തലയിൽ തലോടുകയായിരുന്നു. ഇത് ഞങ്ങടെ അങ്കിളാ എന്ന് കുട്ടി പറയുന്നതും കേൾക്കാം.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ വിഡിയോ. പുതിയ സിനിമയായ ഉന്മാദത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് ചാക്കോച്ചൻ ചടങ്ങിനെത്തിയത്. ഷാഹി കബീർ തിരക്കഥ എഴുതി കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററിലെത്തിയത്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ