'ആൾരൂപങ്ങൾ' തിരക്കഥ പുസ്തകം പ്രകാശനച്ചടങ്ങിൽ നിന്ന്.

 
Entertainment

'ആൾരൂപങ്ങൾ' തിരക്കഥ പുസ്തകം പ്രകാശനം ചെയ്തു

ചലച്ചിത്ര ടെലിവിഷൻ തിയറ്റർ സംവിധായകൻ സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച് 2016ൽ തിയെറ്ററുകളിലെത്തിയ സിനിമയാണ് ആൾരൂപങ്ങൾ

Entertainment Desk

ചലച്ചിത്ര ടെലിവിഷൻ തിയറ്റർ സംവിധായകൻ സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച് 2016ൽ തിയെറ്ററുകളിലെത്തിയ കലാമൂല്യമുള്ള സിനിമ 'ആൾരൂപങ്ങൾ' തിരക്കഥാ പുസ്തകം സമം ആർട്സ് തിരുവനന്തപുരത്തിന്‍റെ ബാനറിൽ പ്രകാശിതമായി.

തിരുവനന്തപുരം ഏരീസ് പ്ളക്സ് തിയെറ്ററിൽ മന്ത്രി വി. ശിവൻകുട്ടിയും തുടർന്ന് ചലച്ചിത്രകാരൻ ശ്യാമപ്രസാദും പ്രകാശനം നിർവഹിച്ചു. രണ്ടുപേരിൽ നിന്നും പുസ്തകത്തിന്‍റെ ആദ്യപ്രതി സ്വീകരിച്ചത് സി.വി. പ്രേംകുമാറിന്‍റെ കൊച്ചുമകൾ അയിനയാണ്.

തിരക്കഥ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് ആൾരൂപങ്ങൾ സിനിമ പ്രദർശനമുണ്ടായിരുന്നു. ആശംസകൾ അറിയിച്ചത് പ്രശസ്ത കവി ഗിരീഷ് പുലിയൂർ, ആൾരൂപങ്ങളിലെ നായികയും പ്രശസ്ത അഭിനേത്രിയുമായ മായ വിശ്വനാഥ്, ചിത്രത്തിന്‍റെ നിർമാതാവ് എ.എം. നൗഷാദ് എന്നിവരാണ്.

സ്വാഗതമാശംസിച്ചത് പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ തിയറ്റർ ആർട്ടിസ്റ്റും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാർ. ചടങ്ങിൽ അധ്യക്ഷനായത് സമം ആർട്ട്സ് പ്രസിഡന്‍റും ചലച്ചിത്ര പിആർഒയുമായ അജയ് തുണ്ടത്തിൽ. കൃതജ്ഞത രേഖപ്പെടുത്തിയത് സമം ആർട്സ് ട്രഷറർ മിനി സതീഷ്.

തിരക്കഥ പുസ്തകം വാങ്ങാൻ താത്പര്യമുള്ളവർ 9447027033, 9847917661 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

താത്ക്കാലം സിപിഎമ്മിൽ തുടരാം, പക്ഷേ അംഗത്വം പുതുക്കില്ല; നിലപാട് മയപ്പെടുത്തി സുധാകരൻ

സിവിൽ സർവീസ് ഫലം; അനുജ് അഗ്നിഹോത്രിക്ക് ഒന്നാംറാങ്ക്, മലയാളിയായ ശ്രുതിക്ക് 18-ാം റാങ്ക്

മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന് വിലക്ക്

സ്വപ്നപദ്ധതി യാഥാർഥ്യത്തിലേക്ക്; വയനാട് തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റിങ് നടത്തി മുഖ്യമന്ത്രി

നിതീഷ് കുമാറിന്‍റെ രാജ്യസഭാ പ്രവേശനം; ബിഹാറിൽ അധികാര കൈമാറ്റം ഏപ്രിൽ 10 ന്!