"അന്ന് ആ കണ്ണാടിയിൽ കണ്ടത് ഒരു വധുവിനെ മാത്രമായിരുന്നില്ല, അതോടെ പേടിക്ക് പ്രസക്തിയില്ലാതായി"; വൈകാരിക കുറിപ്പുമായി സീമ വിനീത്

 
Entertainment

"അന്ന് ആ കണ്ണാടിയിൽ കണ്ടത് ഒരു വധുവിനെ മാത്രമായിരുന്നില്ല, അതോടെ പേടിക്ക് പ്രസക്തിയില്ലാതായി"; വൈകാരിക കുറിപ്പുമായി സീമ വിനീത്

"പുറത്ത് നിന്ന് നോക്കുമ്പോൾ അത് ഒരു വിവാഹം ആയിരുന്നു. പക്ഷേ അത് എന്‍റെ ജീവിതത്തിലെ ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമുള്ള ഒരു മറുപടിയായിരുന്നു"

Namitha Mohanan

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്‍റെ വിവാഹചിത്രങ്ങൾക്കൊപ്പമാണ് സീമയുടെ വൈകാരിക കുറിപ്പ്. ചില സ്വപ്നങ്ങൾ നമ്മൾ ആഗ്രഹിച്ചാൽ മാത്രം സഫലമാകില്ല അതിനായി ഒരുപാട് പോരാടണമെന്നും സീമ കുറിച്ചു.

ഞങ്ങളുടേത് രണ്ട് വ്യക്തികൾ തമ്മിലുള്ള സ്നേഹം മാത്രമായിരുന്നില്ല, ഞങ്ങളുടെ വിവാഹമൊരു സ്വപ്നമായിരുന്നു. അതിനായി ഒരുപാട് പോരാടണം, ഒരുപാട് കാത്തിരിക്കണം, ഒരുപാട് കണ്ണുനീർ ഒഴുക്കണം. ഒടുവിൽ എല്ലാം മറികടന്ന്, നമ്മൾ സ്നേഹിക്കുന്ന ഒരാളുടെ കൈപിടിച്ച് മുന്നോട്ട് നടക്കാനുള്ള ധൈര്യം കണ്ടെത്തണം. ഞങ്ങളുടെ വിവാഹവും അങ്ങനെയൊരു സ്വപ്നമായിരുന്നുവെന്നാണ് സീമ കുറിച്ചത്.

എല്ലാം ശരിയാകുമോ? എന്നൊരു പേടി പോലും ചിലപ്പോൾ മനസിൽ വന്നിരുന്നു. പക്ഷേ ആ ദിവസം കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ. ആ ചോദ്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ലായിരുന്നു. തന്‍റെ മുന്നിൽ നിന്നത് ഒരു വധു മാത്രമായിരുന്നില്ല. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിനെ യാഥാർഥ്യമാക്കി നിൽക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അതെന്ന് തന്‍റെ വിവാഹ ചിത്രങ്ങൾക്കൊപ്പം മറ്റൊരു പോസ്റ്റിൽ സീമ കുറിച്ചു.

കുറിപ്പ് ഇങ്ങനെ...

ചില സ്വപ്നങ്ങൾ നമ്മൾ ആഗ്രഹിച്ചാൽ മാത്രം സഫലമാകില്ല

അതിനായി ഒരുപാട് പോരാടണം, ഒരുപാട് കാത്തിരിക്കണം, ഒരുപാട് കണ്ണുനീർ ഒഴുക്കണം… ഒടുവിൽ എല്ലാം മറികടന്ന്, നമ്മൾ സ്നേഹിക്കുന്ന ഒരാളുടെ കൈപിടിച്ച് മുന്നോട്ട് നടക്കാനുള്ള ധൈര്യം കണ്ടെത്തണം.

ഞങ്ങളുടെ വിവാഹവും അങ്ങനെയൊരു സ്വപ്നമായിരുന്നു…

രണ്ട് വ്യക്തികൾ തമ്മിലുള്ള സ്നേഹം മാത്രമായിരുന്നില്ല ഇത്.

ഒരുപാട് ചോദ്യങ്ങൾക്കും, എതിർപ്പുകൾക്കും, ബുദ്ധിമുട്ടുകൾക്കും, വേദനകൾക്കും മുന്നിലൂടെ കൈവിടാതെ ഒരുമിച്ച് നടന്നെത്തിയ രണ്ട് മനുഷ്യരുടെ യാത്രയായിരുന്നു ഇത്..

ഞങ്ങളുടെ സ്നേഹത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും, ഞങ്ങളെ ഒരുമിച്ച് കാണാനും, ഞങ്ങളുടെ വിവാഹം സന്തോഷത്തോടെ ആഘോഷിക്കാനും ഞങ്ങൾ ഒരുപാട് നാളുകൾ കാത്തിരുന്നു.

ഒരുപാട് fight … ഒരുപാട് struggle … ഒരുപാട് കണ്ണുനീർ…

പക്ഷേ അതിനേക്കാൾ കൂടുതൽ സ്നേഹവും പ്രതീക്ഷയും ഞങ്ങളെ മുന്നോട്ട് കൊണ്ടുപോയി.

ഒടുവിൽ, ഞങ്ങൾ ഏറെ ആഗ്രഹിച്ച ആ ദിവസം എത്തി…

രണ്ട് കുടുംബങ്ങളും ഒന്നിച്ച് ചേർന്ന്, ഞങ്ങളുടെ സന്തോഷത്തിന് ഒപ്പം നിന്ന ആ ദിവസം.

അന്ന് ഞങ്ങളുടെ കൈകളിൽ ചേർന്നത് രണ്ട് ജീവിതങ്ങൾ മാത്രമല്ല… ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം കൂടിയായിരുന്നു.

ഈ ചിത്രങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇന്നും മനസ്സിൽ ഒരുപാട് വികാരങ്ങളാണ്…

സന്തോഷം, സമാധാനം, നന്ദി, കണ്ണുനീർ… എല്ലാം ഒരുമിച്ച്.

കാരണം ഈ ചിത്രങ്ങളിൽ കാണുന്നത് ഒരു വിവാഹദിവസം മാത്രമല്ല…

ഞങ്ങൾ ഒരുമിച്ച് നേടിയെടുത്ത ഒരു ജീവിതമാണ്

മറ്റൊരു കുറിപ്പിൽ...

ആ ദിവസം…

എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷം.

വെഡ്ഡിംഗിനായി പൂർണ്ണമായി ഒരുങ്ങി, എല്ലാവരും എന്നെ നോക്കി “Bride” എന്ന് വിളിക്കുന്നതിന് മുൻപ്, ഞാൻ കണ്ണാടിയുടെ മുന്നിൽ ഒറ്റയ്ക്ക് നിന്നു…

ആ കണ്ണാടിയിൽ കണ്ടത് ഒരു വധുവിനെ മാത്രമായിരുന്നില്ല.

ഒരുപാട് സ്വപ്നങ്ങളുമായി, ഒരുപാട് പ്രതീക്ഷകളുമായി, ഒരുപാട് വേദനകളും പോരാട്ടങ്ങളും കടന്നുവന്ന എന്നെയായിരുന്നു ഞാൻ അവിടെ കണ്ടത്.

ആ നിമിഷത്തിൽ എന്‍റെ മനസ്സിൽ എന്തൊക്കെയോ ഒരുമിച്ച് നിറഞ്ഞു…

സന്തോഷം ഉണ്ടായിരുന്നു.

ആവേശം ഉണ്ടായിരുന്നു.

ഒടുവിൽ എന്‍റെ സ്വപ്നദിവസം എത്തിയെന്നുള്ള ഒരു വലിയ സന്തോഷം…

അതോടൊപ്പം കണ്ണ് നിറയുന്ന തരത്തിലുള്ള ഒരുപാട് ഓർമ്മകളും.

ഈ ഒരു ദിവസത്തിനായി ഞാൻ എത്രയോ ദിവസങ്ങൾ ഓടിനടന്നു.

എത്രയോ കാര്യങ്ങൾ ആലോചിച്ചു.

എത്രയോ തീരുമാനങ്ങൾ എടുത്തു.

വെഡ്ഡിംഗിന്‍റെ ഓരോ ചെറിയ കാര്യവും മുതൽ വലിയ കാര്യങ്ങൾ വരെ—അറേഞ്ച്മെന്‍റുകൾ, ഇവന്‍റ്, ഫുഡ്, ആളുകളെ ക്ഷണിക്കൽ, എല്ലാം…

ഒരു bride എന്ന നിലയിൽ എന്‍റെ വിവാഹം ഞാൻ തന്നെ എന്‍റെ കൈകളാൽ ഒരുക്കുകയായിരുന്നു.

പുറത്ത് നിന്ന് നോക്കുമ്പോൾ അത് ഒരു wedding ആയിരുന്നു.

പക്ഷേ എനിക്ക് അത് അതിനേക്കാൾ വലുതായിരുന്നു.

അത് എന്‍റെ ജീവിതത്തിലെ ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമുള്ള ഒരു മറുപടിയായിരുന്നു.

“എനിക്ക് ഇതും സാധിക്കും” എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്ന ഒരുപാട് ദിവസങ്ങളുടെ അവസാനം.

ഒരുപാട് ക്ഷീണിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു.

ഒരുപാട് ടെൻഷൻ.

ഒരുപാട് കരച്ചിൽ.

ഒരുപാട് ചോദ്യങ്ങൾ.

“എല്ലാം ശരിയാകുമോ?” എന്നൊരു പേടി പോലും ചിലപ്പോൾ മനസ്സിൽ വന്നിരുന്നു.

പക്ഷേ ആ ദിവസം കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ…

ആ ചോദ്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ലായിരുന്നു.

എന്‍റെ മുന്നിൽ നിന്നത് ഒരു bride ആയിരുന്നു.

തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിനെ യാഥാർത്ഥ്യമാക്കി നിൽക്കുന്ന ഒരു പെൺകുട്ടി.

ആ കണ്ണുകളിൽ സന്തോഷമുണ്ടായിരുന്നു…

പക്ഷേ ആ സന്തോഷത്തിന്‍റെ പിന്നിൽ ഒരുപാട് കഥകളുണ്ടായിരുന്നു.

ആ ചിരിയുടെ പിന്നിൽ ഒരുപാട് പോരാട്ടങ്ങളുണ്ടായിരുന്നു.

ആ bridal look-ന്‍റെ പിന്നിൽ ഒരുപാട് രാത്രികളുടെ ഉറക്കമില്ലായ്മയും, ഒരുപാട് ദിവസങ്ങളുടെ ഓട്ടവും, ഒരുപാട് സ്നേഹവും, ഒരുപാട് പ്രതീക്ഷകളും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ആ mirror moment എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

അന്ന് ഞാൻ എന്നെ തന്നെ നോക്കി മനസ്സിൽ പറഞ്ഞു…

“നീ ഒരുപാട് ദൂരം വന്നിരിക്കുന്നു…

ഒരുപാട് സഹിച്ചു…

ഒരുപാട് പോരാടി…

ഇന്ന് നീ ഇവിടെ നിൽക്കുന്നത് വെറുതെയല്ല.”

ഒരു bride ആയി ഒരുങ്ങിയ ആ നിമിഷത്തിൽ, എന്‍റെ കണ്ണുകളിൽ ഉണ്ടായിരുന്നത് makeup-ന്‍റെ തിളക്കം മാത്രമല്ലായിരുന്നു…

എന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമ