ആയിഷ ഖാൻ പങ്കുവച്ച ഓണാഘോഷത്തിന്‍റെ ചിത്രങ്ങൾ

 
Entertainment

മലയാളി മങ്കയായി കേരളത്തിൽ ഓണം ആഘോഷിച്ച് ‘ഷരാരത്’ സുന്ദരി ആയിഷ ഖാൻ

ഓണം കഴിഞ്ഞെങ്കിലും വെള്ളിയാഴ്ച ഇൻസ്റ്റഗ്രാമിൽ ആയിഷ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Sarath Nath MS

‘ധുരന്ധർ’ സിനിമയിലെ ‘ഷരാരത്’ എന്ന ഗാനത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമായ ആയിഷ ഖാന്‍റെ ഓണം ലുക്കാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഓണം കഴിഞ്ഞെങ്കിലും വെള്ളിയാഴ്ച ഇൻസ്റ്റഗ്രാമിൽ ആയിഷ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സെറ്റ് സാരിയും കടും ചുവപ്പ് നിറത്തിലുള്ള ബ്ലൗസുമണിഞ്ഞാണ് ആയിഷ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കഴുത്തിലെ സ്വർണാഭരണങ്ങളും കൈയിലെ മുല്ലപ്പൂവും നെറ്റിയിലെ പൊട്ടുമെല്ലാം താരത്തിന്‍റെ ലുക്കിന് കൂടുതൽ ഭംഗി നൽകുന്നു. കേരളീയ തനിമ നിറഞ്ഞ ഓണസദ്യയുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ.

ആലപ്പുഴയിലെ വേദിക് വില്ലേജിൽ ഓണസദ്യ കഴിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ആയിഷ പങ്കുവച്ചത്. വാഴയിലയിൽ ഒരുക്കിയ സദ്യയ്ക്ക് മുന്നിലിരുന്ന് പുഞ്ചിരിയോടെ പോസ് ചെയ്യുന്ന താരത്തിന്‍റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ഓണസദ്യ ആസ്വദിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചതോടെ ആരാധകരുടെ ശ്രദ്ധയും താരത്തിലേക്ക് തിരിഞ്ഞു.

ഓണം കഴിഞ്ഞ ശേഷമാണ് ചിത്രങ്ങൾ പങ്കുവച്ചതെങ്കിലും ആഘോഷത്തിന്‍റെ ഭംഗിയും കേരളത്തിന്‍റെ തനിമയും നിറഞ്ഞ ആയിഷയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സാരിയിലുള്ള താരത്തിന്‍റെ ലാളിത്യവും സൗന്ദര്യവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

2025ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ധുരന്ധറിലെ ‘ഷരാരത്’ ഗാനത്തിലൂടെയാണ് ആയിഷ ഖാൻ സിനിമാ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. ഗാനരംഗത്തിലെ താരത്തിന്‍റെ അഭിനയവും നൃത്തപ്രകടനവും ഏറെ ചർച്ചയായിരുന്നു. ‘ബിഗ് ബോസ് 17’ലെ വൈൽഡ് കാർഡ് മത്സരാർഥിയായും ആയിഷ ശ്രദ്ധ നേടിയിട്ടുണ്ട്.

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

പ്രസംഗത്തിനിടെ പവർ കട്ട്, തമാശയാക്കി സണ്ണി ജോസഫ്

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും