കൈകേയിയായി ശോഭന, രാവണനായി യഷ്; 'രാമായണ' ട്രെയിലർ റിലീസ് ജൂലൈ 24ന്

 
Entertainment

കൈകേയിയായി ശോഭന, രാവണനായി യഷ്; 'രാമായണ' ട്രെയിലർ റിലീസ് ജൂലൈ 24ന്

ഇന്ത്യൻ സിനിമയിലെ പ്രമുഖ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്.

Entertainment Desk

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് ജൂലൈ 24-നാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. അതിന് മുന്നോടിയായി, ചിത്രത്തിന്‍റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള 'പ്രഥം സങ്കൽപ്' ചടങ്ങും ട്രെയിലറിന്‍റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്നു. ദീപാവലി റിലീസായി രണ്ട് ഭാഗങ്ങളുള്ള ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ആദ്യ ഭാഗം തിയെറ്ററുകളിലെത്തും.

ഇന്ത്യൻ സിനിമയിലെ പ്രമുഖ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്. രൺബീർ കപൂർ ശ്രീരാമനായി വേഷമിടുന്നു. സായ് പല്ലവി സീതാദേവിയായി എത്തുന്നു. ചിത്രത്തിന്‍റെ സഹനിർമ്മാതാവ് കൂടിയായ കന്നഡ സൂപ്പർതാരം യഷ് ശക്തനായ രാവണനെ അവതരിപ്പിക്കുന്നു.

സണ്ണി ഡിയോൾ ഹനുമാന്‍റെ വേഷത്തിൽ ചിത്രത്തിലുണ്ടാകും. മലയാളത്തിന്‍റെ ശോഭന കൈകേയിയായി വേഷമിടുന്നു. വർഷങ്ങൾക്ക് മുൻപ് ദൂരദർശൻ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

ലക്‌ഷ്‍മണനായി രവി ദുബെയും, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നു. 'ദംഗൽ' എന്ന ചിത്രത്തിലൂടെ ആഗോള ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച നിതേഷ് തിവാരിയാണ് രാമായണം സംവിധാനം ചെയ്യുന്നത്.

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. പി ആർ ഒ : ആതിര ദിൽജിത്ത്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്