ജാൻകീ പരേഖ്

 
Entertainment

90 പാക്കറ്റ് മുലപ്പാൽ ദാനം ചെയ്ത് ഗായിക; ചികിത്സയിലുള്ള കുരുന്നുകൾക്ക് നൽകും|Video

ജാൻകിയുടെ രണ്ടാമത്തെ മകൾ റൂമിക്ക് ഇപ്പോൾ 9 മാസമാണ് പ്രായം.

നീതു ചന്ദ്രൻ

ചികിത്സയിൽ കഴിയുന്ന നവജാത ശിശുക്കൾക്കായി 90 പാക്കറ്റ് മുലപ്പാൽ ദാനം ചെയ്ത് ഗായിക ജാൻകി പരേഖ്. നടൻ നകുൽ മേഹ്തയാണ് ജാൻകിയുടെ ഭർത്താവ്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ജാൻകി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്‍റെ ഡൊണേഷൻ യാത്രയുടെ തുടക്കം എന്നാണ് മുലപ്പാൽ ദാനത്തെ ജാൻകി വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ശ്രദ്ധയോടെ ശേഖരിച്ചു സൂക്ഷിച്ചു വച്ചിരുന്ന പാലാണ് മിൽക് ബാങ്കിലേക്ക് ദാനം ചെയ്തിരിക്കുന്നത്.

''കഴിഞ്ഞ ദിവസം ഞാൻ ശേഖരിച്ചു വച്ചിരുന്ന 90 പാക്കറ്റ് മുലപ്പാൽ എന്‍റെ ആദ്യ ഡൊണേഷൻ എന്ന നിലയിൽ മിൽക് ബാങ്കിന് കൈമാറി. അതിവൈകാരികമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. പല തരത്തിലുള്ള ഫീലിങ് ആണുണ്ടായിരുന്നത്. ആ ദിവസം മുഴുവൻ ഞാൻ കരയുകയായിരുന്നു'', ഗായിക എഴുതി.

ജാൻകിയുടെ രണ്ടാമത്തെ മകൾ റൂമിക്ക് ഇപ്പോൾ 9 മാസമാണ് പ്രായം. റൂമി ജനിച്ചതു മുതൽ ഓരോ ദിവസവും പല തവണയായി പാൽ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. പലപ്പോഴും പകുതി ഉറക്കത്തിൽ പോലും പാൽ പമ്പ് ചെയ്തെടുത്തിരുന്നു. മടുക്കാതെ പാൽ പാക്കറ്റുകളിലാക്കി, ലേബൽ ഒട്ടിച്ച് , തണുപ്പിച്ച് സൂക്ഷിച്ചു.

ചിലപ്പോൾ എന്‍റെ കുഞ്ഞിന് തന്നെ അതുപയോഗപ്പെട്ടാലോ എന്നു പോലും താൻ ചിന്തിച്ചിരുന്നു. സ്ത്രീകളുടെ ശരീരത്തിന് അവരുടെ സ്വന്തം കുഞ്ഞിന് മാത്രമല്ല മറ്റു കുഞ്ഞുങ്ങൾക്കും പോഷകം പകരാൻ കഴിയുമെന്നത് അവിശ്വസനീയമാണെന്നും ജാൻകി കുറിക്കുന്നു. vനിരവധി പ്രമുഖരാണ് ജാൻകിയെ അഭിനന്ദിച്ചു കൊണ്ട് കമന്‍റിട്ടിരിക്കുന്നത്. 2012ലാണ് ജാൻകിയും നകുലുമായുള്ള വിവാഹം നടന്നത്. 2021ൽ ആദ്യത്തെ മകൻ സൂഫി പിറന്നു. 2025ലാണ് റൂമി ജനിച്ചത്.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

ജർമ്മനിയിൽ റെയ്‌ൽവേ സ്റ്റേഷനിൽ സ്ഫോടനം; രണ്ട് പേർക്ക് പരുക്ക്

റൊണാൾഡോയുടെ സഹോദരി എത്തി; CR 7 ന് സ്നേഹ സന്ദേശം കൈമാറി മുഖ്യമന്ത്രി|Video

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ