ശിവാംഗിയും മുകേഷ് രവിയും 

 
Entertainment

മുൻ മിസ്റ്റർ ഇന്ത്യയ്ക്കൊപ്പം ശിവാംഗി; നിങ്ങൾ തമ്മിൽ ലൗ ആണോ എന്ന് നെറ്റിസൺസ്!

നിരവധി ആരാധകരുള്ള ആളാണ് ശിവാംഗി

Namitha Mohanan

ഗായിക ശിവാംഗി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ശിവാംഗിയുടെ പാട്ടുകൾക്ക് പുറമേ അവരുടെ നിഷ്കളങ്കമായ സംസാരവും പ്രവൃത്തികൾക്കും പ്രത്യേക ആരാധകരുണ്ട്. ഇപ്പോഴിതാ നടനും മോഡലും മുൻ മിസ്റ്റർ ഇന്ത്യയുമായ മുകേഷ് രവിക്കൊപ്പമുള്ള ശിവാംഗിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന് താഴെ ലൗവിന്‍റെ ഒരു ഇമോജി മാത്രമാണ് ചേർത്തിരിക്കുന്നത്.

പിന്നാലെ ആരാധകർ ആശയക്കുഴപ്പത്തിലായി. ഇനി ശരിക്കും ലൗ ആണോ അതോ ഇനി വല്ല പുതിയ റിയാലിറ്റി ഷോയോ ആൽബമോ വല്ലതുമാണോ എന്നോക്കെയാണ് ആരാധകരുടെ സംശയങ്ങൾ. വിഷയത്തിൽ ശിവാംഗി തന്നെ വ്യക്തത വരുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ശിവാംഗി പങ്കുവച്ച ചിത്രത്തിന് ലൈക്കും കമന്‍റ് ചെയ്തിരിക്കുന്നത്. ഏറ്റവും നല്ല ഫ്രെയിം എന്ന് ഗായകൻ അനൂപ് ശങ്കർ കമന്‍റായി കുറിച്ചത്. ഒരു ലവ് ഇമോജി നൽകിക്കൊണ്ടാണ് നടി അനുമോൾ പ്രതികരിച്ചത്.

ഗായകരായ ബിന്നിയുടെയും കൃഷ്ണകുമാറിന്‍റെയും മകളാണ് ശിവാംഗി കൃഷ്ണ. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാംഗി പ്രശസ്തയാവുന്നത്. പിന്നീട് ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തെത്തി. ഡോൺ എന്ന സിനിമയിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ അട്ടിമറി; 3 ഡിവൈഎസ്പിമാർക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചു, പക്ഷേ തുടർനടപടികളിൽ പങ്കാളിയായില്ല; വ‍്യക്തമാക്കി കേന്ദ്രം

കനത്ത മഴ: എറണാകുളം ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് അവധി

ഓണക്കാല ഉത്സവബത്ത 6,000 രൂപയായി വർധിപ്പിച്ചു

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് നരേന്ദ്ര മോദി സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ