കാമുകിക്കും മുൻഭാര്യമാർക്കുമൊപ്പം 61ാം പിറന്നാൾ ആഘോഷിച്ച് ആമിർ ഖാൻ|Video

 
Entertainment

കാമുകിക്കും മുൻഭാര്യമാർക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് ആമിർ ഖാൻ | Video

ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ആഘോഷത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

റുപത്തൊന്നാം പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് താരം ആമിർ ഖാൻ. ആദ്യഭാര്യ റീന ദത്ത, മക്കൾ ജുനൈദ് ഖാൻ, ഇറ ഖാൻ, രണ്ടാം ഭാര്യ കിരൺ റാവു, മകൻ ആസാദ് റാവു ഖാൻ, ഇപ്പോഴത്തെ കാമുകി ഗൗരി സ്പ്രാറ്റ് എന്നിവർക്കൊപ്പമായിരുന്നു ആമിറിന്‍റെ പിറന്നാൾ ആഘോഷം.

വീട്ടിൽ വച്ചു നടത്തിയ ചെറിയ ആഘോഷത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ആഘോഷത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്.

ആമിറും ഗൗരിയും കിരൺ റാവുവും ഒന്നിച്ച് ഒരു കാറിൽ പോകുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. നടന്മാരായ വിക്കി കൗശൽ, ഋതേഷ് ദേശ്മുഖ്, ജെനീലിയ ഡിസൂസ, നിർമാതാവ് ഋതേഛ് സിദ്വാനി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

ആമിറിന്‍റെ മകൻ ജുനൈദ് ഖാനും സായ് പല്ലവിയും ഒരുമിക്കുന്ന ചിത്രം മേയ് 1ന് റിലീസ് ചെയ്യും. ആമിർ ഖാനാണ് ചിത്രം നിർമിക്കുന്നത്. ലാഹോർ 1947 എന്ന ചിത്രവും ആമിർ നിർമിക്കുന്നുണ്ട്.

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ