യഷ് അമ്മ പുഷ്പയ്ക്കൊപ്പം, അല്ലു അരവിന്ദ്

 
Entertainment

"അവൻ ബസ് ഡ്രൈവറുടെ മകനാണ്, സമ്പന്നതയിലേക്ക് പിറന്നു വീണവനല്ല"; അല്ലുവിന് മറുപടിയുമായി യഷിന്‍റെ അമ്മ

കെജിഎഫിനെ മുൻപ് യഷ് ആരായിരുന്നു എന്ന നിർമാതാവ് അല്ലു അരവിന്ദിന്‍റെ ചോദ്യത്തിനാണ് പുഷ്പ പരോക്ഷമായി മറുപടി നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

യഷ് നായകനായി എത്തുന്ന ടോക്സിക് റിലീസ് ആയതിനു പിന്നാലെ പഴയൊരു വിവാദ വിഷയത്തിൽ മറുപടി നൽകി താരത്തിന്‍റെ അമ്മ പുഷ്പ അരുൺ കുമാർ. കെജിഎഫിനെ മുൻപ് യഷ് ആരായിരുന്നു എന്ന നിർമാതാവ് അല്ലു അരവിന്ദിന്‍റെ ചോദ്യത്തിനാണ് പുഷ്പ പരോക്ഷമായി മറുപടി നൽകിയിരിക്കുന്നത്. കെജിഎഫിന് മുൻപ് യഷിന്‍റെ അഞ്ച് ചിത്രങ്ങൾ തുടർച്ചയായി ഹിറ്റായി മാറിയിരുന്നു. നിങ്ങൾ വാദിക്കുന്നതു പോലെ അവനൊരു സാധാരണക്കാരനായിരുന്നുവെങ്കിൽ, അല്ലെങ്കിൽ ഒന്നുമല്ലായിരുന്നുവെങ്കിൽ തന്നെ എന്തിനാണ് നിങ്ങൾ (അല്ലു അരവിന്ദ്) ഭീഷണിപ്പെടുത്തുന്നത്.

അവൻ ഒരു ഭീകരവാദിയല്ല. കെജിഎഫിന് മുൻപ് യഷ് ആരായിരുന്നുവെന്ന് ചോദിക്കേണ്ട കാര്യമില്ല. അവൻ അതിനു മുൻപും നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഉപരി യഷ് മറ്റുള്ളവരെ പോലെ സമ്പന്നതയിലേക്ക് പിറന്നു വീണ ഒരാളായിരുന്നില്ല. അവൻ ഒരു ബസ് ഡ്രൈവറുടെ മകനാണ്. സ്വന്തം നിലയിൽ പരിശ്രമിച്ച് ഉയർന്നു വന്നവനാണ്. അവന്‍റെ അമ്മയെന്ന നിലയിൽ എനിക്കതിൽ അഭിമാനമുണ്ട്.. എന്നാണ് യഷിന്‍റെ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചത്.

മൂന്നു വർഷം മുൻപ് 2023ൽ അല്ലു അർജുന്‍റെ അച്ഛൻ കൂടിയായ അല്ലു അരവിന്ദ് കൊളുത്തിയ ഒരു വിവാദത്തിലാണ് യഷിന്‍റെ അമ്മ പ്രതികരിച്ചിരിക്കുന്നത്. കെജിഎഫിന്‍റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ അതിനു മുൻപ് ആരായിരുന്നു യഷ് എന്ന ചോദ്യം അല്ലു അരവിന്ദ് ഉന്നയിച്ചിരുന്നു. സിനിമയുടെ നിർമാണ മൂല്യമാണ് വിജയത്തിന് കാരണമായതെന്നാണ് അന്ന് അല്ലു വാദിച്ചിരുന്നത്.

Get updates on WhatsApp