സൗഭാഗ്യ
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് സൗഭാഗ്യ വെങ്കിടേഷ്. ഡാൻസ് വിഡിയോയ്ക്കൊപ്പം തന്‍റെ വീട്ടിലെ വിശേഷങ്ങളും സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ യൂട്യൂബർ ഉണ്ണി വ്ലോഗ്സിന് എതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗഭാഗ്യ.
താൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിഡിയോകൾ എടുത്ത് ഉണ്ണി വ്ലോഗ്സ് തന്നെ മോശമായി ചിത്രീകരിക്കുകയാണ് എന്നാണ് സൗഭാഗ്യ പറയുന്നത്. ഉണ്ണി വ്ലോഗ്സിന് തന്നോട് എന്താണ് ദേഷ്യമെന്ന് അറിയില്ലെന്നും അയാൾ തന്‍റെ പിന്നാലെയാണെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.
എന്‍റെ വിഡിയോ എടുത്ത് വച്ച്, ജോലി ചെയ്ത് കഷ്ടപ്പെടുന്നതിനെ ഞാൻ ട്രെൻഡ് ആക്കാൻ ശ്രമിക്കുന്നെന്നാണ് പുള്ളി പറയുന്നത്. ''ജോലി ചെയ്യാം, കണ്ണിന് താഴെ കറുപ്പ് വരുന്നുണ്ടെങ്കിൽ വരട്ടെ'' എന്നൊക്കെ ഞാൻ വളരെ നിസാരമായി പറഞ്ഞ കാര്യങ്ങളാണ്. വീട്ടുജോലിക്ക് ഒരാളുള്ളത് എപ്പോഴും ആശ്വാസമാണെന്ന് തൊട്ടു മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ പുള്ളി സൗകര്യപൂർവം അത് കട്ട് ചെയ്തു.
ഉണ്ണി വ്ലോഗ്സിലൂടെയാണ് എന്നെ ആദ്യമായി കാണുന്നതെങ്കിൽ അവർ വിചാരിക്കും ഞാനൊരു കുലസ്ത്രീ ആണെന്ന്. എനിക്ക് അങ്ങനെയൊരു ഇമേജുണ്ടാക്കിത്തന്ന പ്രധാന വ്യക്തിയാണ് ഉണ്ണി വ്ലോഗ്സ്. പുള്ളിക്ക് എന്നോട് എന്താണ് ദേഷ്യമെന്ന് അറിയില്ല. ഇപ്പോഴും അയാൾ എനിക്ക് പിന്നാലെയാണ്. - സൗഭാഗ്യ പറഞ്ഞു.
ഞാനൊറ്റയ്ക്കല്ല എല്ലാം ചെയ്യുന്നത്. സഹായിക്കാൻ ആശമ്മയുണ്ട്. ഞാൻ പട്ടിയെയും കാളയെയും വളർത്തിയെന്ന് പറഞ്ഞ് ഒരാൾക്കും ബുദ്ധിമുട്ടില്ലല്ലോ. നിങ്ങൾക്കെന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ. അവരെ ഈ വിഡിയോ കാണാൻ പോലും ഞാൻ നിർബന്ധിക്കുന്നില്ല. വേണമെങ്കിൽ കണ്ടാൽ മതി. ഈ പറഞ്ഞ ആൾക്കാരെ എനിക്ക് മുൻപരിചയം പോലുമില്ല. അവർക്ക് എവിടെ നിന്നാണ് ഇത്രയും വൈരാഗ്യം. എന്റെ ഭാഗം മനസിലാക്കാൻ പോലും ശ്രമിക്കുന്നില്ല- സൗഭാഗ്യ പറഞ്ഞു.