ഇനി ഡോക്‌ടർ ശ്രീലീല, എംബിബിഎസ് പഠനം പൂർത്തിയാക്കി നടി

 
Entertainment

ഇനി ഡോക്‌ടർ ശ്രീലീല, എംബിബിഎസ് പഠനം പൂർത്തിയാക്കി നടി | VIDEO

ബിരുദദാന ചടങ്ങിൽ നിന്നുള്ള ശ്രീലീലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്

Manju Soman

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് ശ്രീലീല. അഭിനയത്രി എന്ന നിലയിൽ മാത്രമല്ല നർത്തകി എന്ന നിലയിലും ശ്രീലീല ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ജീവിതത്തിൽ പുത്തൻ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. എംബിബിഎസ് ഡിഗ്രി പൂർത്തിയാക്കി ഡോക്‌ടറായിരിക്കുകയാണ് താരം. ബിരുദദാന ചടങ്ങിൽ നിന്നുള്ള ശ്രീലീലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

കോൺവോക്കേഷൻ ഗൗണും തൊപ്പിയും ധരിച്ച് സഹപാഠികൾക്കൊപ്പം നിൽക്കുന്ന നടിയുടെ വിഡിയോ ആണ് പുറത്തുവന്നത്. കൂടാതെ മെഡിക്കൽ ഡിഗ്രി സ്വീകരിക്കുന്ന ചിത്രവും വൈറലാവുകയാണ്. പിന്നാലെ നിരവധി പേരാണ് ശ്രീലീലയ്ക്ക് ആശംസകളുമായി എത്തുന്നത്.

സിനിമ തിരക്കുകൾക്കിടയിലാണ് നടി മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളാണ് താരത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. സിനിമ തിരക്കിനിടയിലും തന്‍റെ സ്വപ്നം നേടിയെടുത്ത ശ്രീലീലയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്