ഭർത്താവിനേക്കാൾ ഇഷ്ടം ഷാരുഖ് ഖാനെയെന്ന് ആരാധിക, രഹസ്യമായി പറഞ്ഞാൽ മതിയായിരുന്നെന്ന് താരം

 
Entertainment

ഭർത്താവിനേക്കാൾ ഇഷ്ടം ഷാരുഖ് ഖാനെയെന്ന് ആരാധിക, രഹസ്യമായി പറഞ്ഞാൽ മതിയായിരുന്നെന്ന് താരം

വിഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് യുവതിക്കെതിരേ വിമർശനവുമായി എത്തുന്നത്

Manju Soman

ഇന്ത്യൻ സിനിമയിലെ കിങ് ആണ് ഷാരുഖ് ഖാൻ. വയസ് 60 ആയിട്ടും ആരാധികമാർക്ക് ഒരു കുറവില്ല. പല സ്ത്രീകളും താരത്തോട് പരസ്യമായി തന്നെ ഇഷ്ടം വെളിപ്പെടുത്താറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് മംഗലാപുരത്തുവച്ച് നടന്ന പരിപാടിക്കിടെ ഒരു ആരാധിക താരത്തോട് പറഞ്ഞ വാക്കുകളാണ്. ഭർത്താവിനേക്കാൾ ഷാരുഖ് ഖാനെ സ്നേഹിക്കുന്നു എന്നാണ് യുവതി വെളിപ്പെടുത്തിയത്.

പരിപാടിക്കിടെ ആരാധകർക്ക് താരത്തോട് സംസാരിക്കാൻ അവസരം നൽകിയിരുന്നു. അതിനിടെയാണ് ഒരു യുവതി താൻ ഭർത്താവിനേക്കാൾ ഇഷ്ടപ്പെടുന്നത് ഷാരുഖ് ഖാനെയാണെന്ന് പറഞ്ഞത്. ഇത് കേട്ട് താരം പൊട്ടിച്ചിരിച്ചു. ഇത് തന്നോട് സ്വകാര്യമായി പറഞ്ഞാൽ മതിയായിരുന്നു എന്നാണ് താരം യുവതിയോട് പറഞ്ഞത്.

'ഇത് വെറുതെ പറയുന്നതാണ് എന്ന് എനിക്കറിയാം. നിങ്ങളുടെ വികാരം എനിക്ക് മനസിലാകും. ഭർത്താവിനും അത് മനസിലാകുമെന്ന് വിചാരിക്കുന്നു. നിങ്ങളെ എല്ലാം ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ഭർത്താവിനേയും കുടുംബത്തേയും ഇഷ്ടപ്പെടുന്നു, വളരെ അധികം നന്ദി'- ഷാരുഖ് ഖാൻ മറുപടിയായി പറഞ്ഞു. അതിനിടെ വിഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് യുവതിക്കെതിരേ വിമർശനവുമായി എത്തുന്നത്. ഒരു സെലിബ്രിറ്റിക്കു വേണ്ടി പൊതുവേദിയിൽ വച്ച് സ്വന്തം ഭർത്താവിനെ തള്ളിപ്പറയുന്നത് ശരിയാണോ എന്നാണ് വിമർശകർ ചോദിക്കുന്നത്.

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ

ബിജെപി കാസർഗോഡ് ജില്ലാ ഓഫിസിൽ ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ; പരാതി നൽകി ഡിവൈഎഫ്ഐ

കാവേരി നദീജലതർക്കം; തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാകില്ലെന്ന് കർണാടക, സുപ്രീം കോടതിയെ സമീപിച്ചേക്കും

സ്വർണം കൊണ്ട് പൂർണകായ പ്രതിഷ്ഠ; മോദിക്ക് ക്ഷേത്രം പണിയാനൊരുങ്ങി ട്രാൻസ്ജെൻഡർമാർ