'മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാം, ദുൽഖറിന്‍റെ മുറിയിൽ ഉറങ്ങാം'; മമ്മൂട്ടീസ് ഹൗസ് കാത്തിരിക്കുന്നു!

 
Entertainment

'മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാം, ദുൽഖറിന്‍റെ മുറിയിൽ ഉറങ്ങാം'; മമ്മൂട്ടീസ് ഹൗസ് കാത്തിരിക്കുന്നു!

ഒരു രാത്രി തങ്ങാനായി 75000 രൂപ ചെലവഴിക്കണമെന്ന് മാത്രം

നീതു ചന്ദ്രൻ

മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന പനമ്പിള്ളിയിലെ വീട്ടിൽ താമസിക്കാനായി ആരാധകർക്ക് അവസരം. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് മമ്മൂട്ടീസ് ഹൗസ് എന്ന വീട് ആരാധകർക്ക് ആസ്വദിക്കാനായി അവസരം ഒരുക്കുന്നത്. മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്, സുറുമീസ് സ്പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളാണ് ഉള്ളത്. ഇവിടെ എട്ടു പേർക്ക് താമസിക്കാം.

ഒരു രാത്രി തങ്ങാനായി 75000 രൂപ ചെലവഴിക്കണമെന്ന് മാത്രം. ഏപ്രിൽ 1 മുതലാണ് വിനോദസഞ്ചാരികൾക്കും ആരാധകർക്കും മമ്മൂട്ടിയുടെ വീട് തുറന്നു നൽകുക. പ്രൈവറ്റ് തിയെറ്റർ, ഗാലറി, പ്രോപ്പർട്ടി ടൂർ എന്നിവയും പാക്കേജിന്‍റെ ഭാഗമായിരിക്കും.

പക്ഷേ താരകുടുംബത്തെ കാണാനോ സംസാരിക്കാനോ ഈ പാക്കേജിലൂടെ സാധിക്കില്ല. എറണാകുളം ഇളം കുളത്തെ വീട്ടിലാണ് മമ്മൂട്ടിയും കുടുംബവും താമസിക്കുന്നത്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം